ആലത്തൂര്‍ നഗരത്തിലെ സ്വര്‍ണക്കടകളില്‍ കവര്‍ച്ച; 11 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ കവര്‍ന്നു
BY Sumeera SMR30 Dec 2015 3:54 AM GMT
Sumeera SMR30 Dec 2015 3:54 AM GMT
ആലത്തൂര്‍: നഗരത്തിലെ സ്വര്‍ണക്കടകളില്‍ നിന്ന് 11 ലക്ഷം രൂപയുടെ ആഭരണങ്ങളും പണവും മോഷണം പോയി. ആലത്തൂര്‍ ടൗണ്‍ കോര്‍ട്ട് റോഡിലെ ലക്ഷ്മി ജ്വല്ലറി, വാനൂര്‍ റോഡിനു സമീപത്തെ പ്രൈഡ് ഫാഷന്‍ ജ്വല്ലറി എന്നിവിടങ്ങളിലാണ് മോഷണം നടന്നതെന്ന് ആലത്തൂര്‍ സിഐ എം കൃഷ്ണന് പറഞ്ഞു. സമീപത്തെ സ്റ്റേഷനറി കടയായ സലീന സ്റ്റോറില്‍ മോഷണശ്രമമുണ്ടായെങ്കിലും ഒന്നും നഷ്ട്ടപ്പെട്ടില്ല.
പുറത്തുനിന്ന് ഷട്ടര്‍ കുത്തിത്തുറന്ന ശേഷം ജ്വല്ലറികള്ക്കകത്തെ ഗ്ലാസ് തകര്‍ത്താണ് മോഷണം നടത്തിയത്. ലക്ഷ്മി ജ്വല്ലറിയില്‍ നിന്നും 125 ഗ്രാം സ്വര്‍ണവും ഒരു കിലോ വെള്ളിയും 2500 രൂപയുമാണ് നഷ്ടമായത്. വാനൂര്‍ റോഡിനു സമീപത്തെ പ്രൈഡ് ഫാഷന്‍ ജ്വല്ലറിയില്‍ നിന്ന് 84.740 ഗ്രാം സ്വര്‍ണവും 10 കിലോ വെള്ളിയും 57,650 രൂപയുമാണ് നഷ്ടപ്പെട്ടത്. രാവിലെ ആറോടെ സമീപത്തെ ആളുകള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മോഷണം നടന്ന വിവരം മനസ്സിലായത്.
തുടര്‍ന്ന് ആലത്തൂര്‍ സിഐ എം കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘവും പാലക്കാട്ട് നിന്നുള്ള ഡോഗ് സ്ക്വാഡ് വിദഗ്ധന്‍ ജോയ്, വിരലടയാള വിദഗ്ധന്‍ സഹീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. രാത്രി കടയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന രീതിയില്‍ ഷട്ടറിനു മുകളില്‍ ഫഌക്സ് ബോര്‍ഡ് സ്ഥാപിച്ചാണ് മോഷണം നടത്തിയിരിക്കുന്നത്. പ്രതിയുടെ ചിത്രം ജ്വല്ലറിയില്‍ സ്ഥാപിച്ച സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ടെന്നും സിസി ടിവി കാമറയിലെ ദൃശ്യം റെയില്‍വേ പോലിസിനു കൈമാറിയതായി സിഐ അറിയിച്ചു.

Next Story
RELATED STORIES
സംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMT