ആറ് വയസ്സുകാരന്‍ അല്ലാഹ് എന്ന് ഉച്ഛരിച്ചു; ടീച്ചര്‍ പോലിസിനെ വിളിച്ചു

ഹൂസ്റ്റണ്‍: യുഎസിലെ ടെക്‌സസില്‍ ആറ് വയസ്സുകാരന്‍ ക്ലാസ്മുറിയില്‍ അല്ലാഹ് എന്ന് ഉച്ഛരിച്ചതായി പറഞ്ഞ്് അധ്യാപിക പോലിസിനെ വിളിച്ചു. ജന്‍മനാ ഡൗണ്‍സിന്‍ഡ്രം ബാധിച്ച ആറു വയസ്സുകാരനായ മുഹമ്മദ് സുലൈമാനെതിരേയാണ് അധ്യാപിക പോലിസിനെ സമീപിച്ചത്. ടെക്‌സസ് തലസ്ഥാനമായ ഹൂസ്റ്റണു സമീപം കുട്ടി നിരവധി തവണ അല്ലാഹ് എന്ന്് പറയുകയും ചില ശബ്ദങ്ങളുണ്ടാക്കുകയും ചെയ്‌തെന്നാണ് അധ്യാപികയുടെ പരാതി. പേള്‍ലാന്‍ഡിലെ ഒരു സ്‌കൂളിലായിരുന്നു സംഭവം. ക്ലാസിലെ സ്ഥിരം അധ്യാപിക രാജിവച്ചതിനെ തുടര്‍ന്ന് പകരം വന്ന അധ്യാപികയാണ് പോലിസിനെ വിളിച്ചതെന്ന് കുട്ടിയുടെ പിതാവ് അറിയിച്ചു. തന്റെ മകന് സംസാരിക്കാനാവില്ലെന്നും ഒരു വയസ്സിന്റെ മാനസിക വളര്‍ച്ച മാത്രമേയുള്ളൂവെന്നും പറഞ്ഞ പിതാവ് പിന്നെ എങ്ങനെയാണ് അധ്യാപിക അവന്‍ സംസാരിച്ചു ശബ്ദമുണ്ടാക്കിയതായി പരാതിപ്പെടുകയെന്ന്് ചോദിച്ചു. അധ്യാപികയുടെ പരാതിയില്‍ നടപടിയൊന്നുമെടുക്കേണ്ടതില്ലെന്ന് പോലിസ് വ്യക്തമാക്കി.
Next Story

RELATED STORIES

Share it