kannur local

ആറ് ക്വിന്റല്‍ പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി



കണ്ണൂര്‍: വീട്ടില്‍ നിന്നും നിരോധിത പുകയില ഉല്‍പന്നങ്ങളുടെ ശേഖരവുമായി ഒരാള്‍ അറസ്റ്റില്‍. കാസര്‍കോട്, ചെറുവത്തൂര്‍ സ്വദേശി ടി കെ കൃഷ്ണനെ(57)യാണ് കണ്ണൂര്‍ എക്‌സൈസ് എസ്‌ഐ എ ബി ഷറഫുദ്ദീനും സംഘവും അറസ്റ്റ് ചെയ്തത്. 600 കിലോയോളം നിരോധിത പുകയില ഉല്‍പന്നങ്ങളാണ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്നു എക്‌സൈസ് കമ്മീഷണര്‍ നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. കാല്‍ടെക്‌സ് ജങ്ഷനിലെ വാടക വീട്ടില്‍ നിന്നാണ് 38 ചാക്കുകളിലായി സൂക്ഷിച്ച ഹാന്‍സ്, മധു, പാന്‍പരാഗ് പുകയില ഉല്‍പന്നങ്ങള്‍ കണ്ടെത്തിയത്. കഴിഞ്ഞദിവസം അര്‍ധരാത്രിയോടെയാണ് സംഘം വീട് വളഞ്ഞ് പരശോധന നടത്തിയത്. മുറിക്കകത്ത് വിവിധ സ്ഥലങ്ങളിലായി സൂക്ഷിച്ച നിലയിലായിരുന്നു. മൈസൂരുവില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന് ജില്ലയില്‍ മൊത്ത-ചെറുകിട കച്ചവടക്കാര്‍ക്ക് വില്‍പന നടത്തിവരികയാണ് ഇയാളെന്നു പോലിസ് പറഞ്ഞു. പ്രിവന്റീവ് ഓഫിസര്‍മാരായ ജോസ്, ബഷീര്‍, ഷിബു, ജലീല്‍, പീതാംബരന്‍, ബിനീഷ് സംഘത്തിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it