ആറ്റിങ്ങല്‍ ബസ്സപകടം; പരിക്കേറ്റ ഏഴുപേരുടെ നില ഗുരുതരമായി തുടരുന്നു
BY Sumeera SMR22 Nov 2015 4:22 AM GMT
Sumeera SMR22 Nov 2015 4:22 AM GMT
ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ ദേശീയപാതയില്‍ മാമം പാലത്തില്‍നിന്നും സ്വകാര്യബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഏഴുപേരുടെ നില ഗുരുതരമായി തുടരുന്നു. ആറ്റിങ്ങല്‍ സ്വദേശി 19കാരനായ മണികണ്ഠനാണ് ട്രോമ കെയര്‍ ഐസിയുവില്‍ കഴിയുന്നത്. കഴിഞ്ഞ ദിവസം ഇയാളെ അടിയന്തരശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. മടപുരം സ്വദേശി സുമേഷ് (23), ആറ്റിങ്ങല്‍ സ്വദേശിനി ജയശ്രീ (24), വര്‍ക്കല സ്വദേശിനികളായ സംഗീത (17), സംഗീത (24) എന്നിവരാണ് സര്‍ജിക്കല്‍ ഐസിയുവിലുള്ളത്. ആറ്റിങ്ങല്‍ സ്വദേശി സുധീഷ് (18), കടവിള സ്വദേശി സേതുലക്ഷ്മി (18) എന്നിവരാണ് ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റിലുള്ളത്. അഞ്ചാം വാര്‍ഡില്‍ ഏഴുപേരും 19ാം വാര്‍ഡില്‍ ഒമ്പതുപേരും ചികില്‍സയിലാണ്.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT