ആറാം ഗതിനിര്‍ണയ ഉപഗ്രഹം ഭ്രമണപഥത്തില്‍

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ആറാമത്തെ ഗതിനിര്‍ണയ ഉപഗ്രഹമായ ഐആര്‍എന്‍എസ്എസ് ഒന്ന് എഫ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രത്തില്‍ നിന്നു വിജയകരമായി വിക്ഷേപിച്ചു. പിഎസ്എല്‍വി 32 റോക്കറ്റാണ് ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിച്ചത്. ഇതിന് 12 വര്‍ഷത്തെ ആയുസ്സാണുള്ളത്. അമേരിക്കയുടെ ജിപിഎസ് (ഗ്ലോബല്‍ പൊസിഷന്‍ സിസ്റ്റം) ഇന്ത്യയുടെ ബദലെന്ന ലക്ഷ്യത്തോടെ നിര്‍മിച്ച ഏഴ് ഉപഗ്രഹങ്ങളില്‍ ആറാമത്തേതാണിത്. ഏഴാമത്തെ ഉപഗ്രഹം ഈ വര്‍ഷംതന്നെ വിക്ഷേപിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it