kannur local

ആറളം ഫാം സ്‌കൂള്‍ ഗ്രൗണ്ട് നിര്‍മാണം വിവാദത്തില്‍



ഇരിട്ടി: ആറളം ഫാം സ്‌കൂള്‍ കുട്ടികള്‍ക്കായി ഉണ്ടാക്കുന്ന ഗ്രൗണ്ട് നിര്‍മാണം നിര്‍ത്തിവ യ്ക്കണമെന്നാവശ്യപ്പെട്ട് ഫാം അധികൃതര്‍ രംഗത്ത്്. നിര്‍മാണ സ്ഥലത്തിന്റെ ഉടമാവകാശം ഉന്നയിച്ചാണ് ഫാം എംഡിയുടെ നേതൃത്വത്തില്‍ വിവാദം സൃഷ്ടിക്കുന്നത്. അതേസമയം ആറളം ഫാമിങ്് കോര്‍പറേഷന്‍ ചെയര്‍മാനായ ജില്ലാകലക്ടറുടെ അനുമതിയോടെയാണ് നിര്‍മാണം അരംഭിച്ചതെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത്, ആറളം ഗ്രാമപ്പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ചുലക്ഷം രൂപ ചെലവിലാണ് നിര്‍മാണം. കഴിഞ്ഞ ദിവസം ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ് ഗ്ര ൗണ്ടിന്റെ പ്രവ്യത്തി ഉദ്ഘാടനം ചെയ്തത്. ജില്ലാ കലക്ടര്‍ മുഖ്യാതിഥിയായി. ഫാം സ്‌കൂളിന്റെ അധീനതയിലുള്ള മൂന്നര ഏക്കര്‍ സ്ഥലത്താണ് ഷട്ടില്‍, വോളിബോള്‍ ഗ്രൗണ്ട് നിര്‍മിക്കുന്നത്. സ്ഥലത്തിന്റെ പ്ലാനും സ്‌കെച്ചും തങ്ങളുടെ കൈവശമുണ്ടെന്ന് സകൂള്‍ പ്രധാനഅധ്യാപിക പറഞ്ഞു. ആദിവാസി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ സ്ഥലം ആദിവാസികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കേണ്ടതെന്നും കലക്്ടറില്‍ നിന്ന് പ്രത്യേകാനുമതി വാങ്ങിയാണ് നിര്‍മാണം ആരംഭിച്ചതെന്നും ആര്് എതിര്‍ത്താലും നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഫാമിന്റെ അവകാശവാദം അംഗീകരിക്കില്ലെന്ന്് പഞ്ചായത്ത് പ്രസിഡന്റ്് ഷിജി നടുപ്പറമ്പില്‍ പറഞ്ഞു. ഫാം അധികൃതരുടെ നടപടിക്കെതിരേ ആദിവാസി പുനരധിവാസ മിഷനും രംഗത്തെത്തി. ആദിവാസികുട്ടികള്‍ക്ക് കളിക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ തൊഴിലുറപ്പ് പദ്ധതിയില്‍ അതിനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ആദിവാസി പുനരധിവാസ മിഷന്‍ സൈറ്റ് മാനേജര്‍ പി പി ഗിരീഷ് കുമാര്‍ വ്യക്തമാക്കി. എന്നാല്‍ പ്രവൃത്തി നടക്കുന്ന സ്ഥലം സ്‌കൂള്‍ ഗ്രൗണ്ട് നിര്‍മാണത്തിന് വിട്ടുനല്‍കിയതായി ഒരുരേഖയുമിെല്ലന്ന് ഫാം എംഡി ടികെ വിശ്വനാഥന്‍ നായരും അറിയിച്ചു.
Next Story

RELATED STORIES

Share it