kannur local

ആറളം പഞ്ചായത്തില്‍ ശുചിത്വ പരിശോധനയ്ക്ക് തുടക്കം

ഇരിട്ടി: സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യ ജാഗ്രത പരിപാടിയുടെ ഭാഗമായി ആറളം പഞ്ചായത്തില്‍ ശുചിത്വ ക്യാംപയിന്‍ ആരംഭിച്ചു. മഴക്കാലത്തുണ്ടാകുന്ന പകര്‍ച്ചവ്യാധികളെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനുവേണ്ടിയാണ് പദ്ധതി. ആറളം പഞ്ചായത്തിലെ മുഴുവന്‍ വീടുകള്‍, സ്ഥാപനങ്ങള്‍, ടൗണുകള്‍, മാര്‍ക്കറ്റുകള്‍, തോട്ടങ്ങള്‍, സ്—കൂളുകള്‍ എന്നിവിടങ്ങളില്‍ നിന്നു രോഗസംക്രമണം ഇല്ലാതാക്കുകയാണ് ലക്ഷ്യം. പരിശീലനം ലഭിച്ച വളണ്ടിയേഴ്—സ് വീടുകള്‍ സന്ദര്‍ശിച്ച് കൊതുകു സാന്ദ്രത വിലയിരുത്തി ഉറവിടം നശീകരിക്കുന്നതിനുള്ള നിര്‍ദേശം നല്‍കും. മെയ് 15ന്് മുന്‍പായി മുഴുവന്‍ വീടുകളും ടൗണുകളും സ്ഥാപനങ്ങളും ശുചീകരിക്കും. കുടിവെള്ള സ്രോതസ്സുകള്‍ അണുവിമുക്തമാക്കും.
ഈ പ്രവര്‍ത്തനങ്ങള്‍ ഡിസംബര്‍ വരെ തുടരും. പകര്‍ച്ചവ്യാധികള്‍ക്ക് ഇടയാകുന്ന സാഹചര്യം സൃഷ്ടിക്കുന്ന നസ്ഥാപനങ്ങള്‍, വീടുകള്‍, തോട്ടം എന്നിവയുടെ ഉടമകളില്‍ നിന്ന് പിഴ ഈടാക്കുന്നതിനും പരിഹരിക്കുന്നതിനും ഹെല്‍ത്ത് ഇന്‍സ്—പെക്ടറെ ചുമതലപ്പെടുത്തി. പ്ലാസ്റ്റിക് കത്തിക്കുന്നവരില്‍ നിന്നും വലിച്ചെറിയുന്നവരില്‍ നിന്നും 1000 രൂപ പിഴ ഈടാക്കുമെന്ന് സെക്രട്ടറി അറിയിച്ചു. ആരോഗ്യ ജാഗ്രതാ വിലയിരുത്തല്‍ യോഗം പ്രസിഡന്റ് ഷിജി നടുപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു.
സ്ഥിരസമിതി അധ്യക്ഷ ഡോ.ത്രേസ്യാമ്മ കൊങ്ങോല അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ വേലായുധന്‍, ജോഷി പാലമറ്റം സംസാരിച്ചു. പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, മറ്റു സര്‍ക്കാര്‍ വകുപ്പുകള്‍, കുടുംബശ്രീ, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികള്‍, ആശാ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it