ആര്.എസ്.എസ്സിനെ നിലക്കുനിര്‍ത്തണമെന്ന് മോഡിയോട് അമേരിക്ക
BY sdq Kappan28 Feb 2016 12:03 PM GMT
X
sdq Kappan28 Feb 2016 12:03 PM GMT
ന്യൂഡല്‍ഹി: ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് അടിയന്തിരമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് യു.എസ് കോണ്‍ഗ്രസ് അംഗങ്ങളുടെ കത്ത്. അമേരിക്കന്‍ പ്രതിനിധി സഭയിലെ 26 അംഗങ്ങളും എട്ടു സെനറ്റര്‍മാരുമാണ് കത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്.
രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയേയും അക്രമങ്ങളേയും അപലപിച്ച യു.എസ് കോണ്‍ഗ്ര്സ അംഹങ്ങള്, രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കാന്‍ പ്രധാനമന്ത്രി അടിയന്തിരമായി ഇടപെടണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
ആര്.എസ്.എസ്സ് അടക്കമുള്ള സംഘപരിവാര സംഘടകളെ അക്രമ പ്രവര്‍ത്തങ്ങള്‍ നിയന്ത്രിക്കാന്‍ നടപടി കൈക്കൊള്ളണമെന്നും പ്രധാനമന്ത്രിക്കയച്ച കത്തില്‍ പറയുന്നുണ്ട്. സംഘപരിവാര സംഘടനകള്‍ക്കെതിരെ നിയമം നടപ്പിലാക്കാന്‍ ഇന്ത്യന്‍ സുരക്ഷാ സൈന്യങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
ഈയിടെ രാജ്യത്ത് നടന്ന മാട്ടിറച്ചി നിരോധനവും അതിനെ തുടര്‍ന്നുണ്ടായ അക്രമണങ്ങളും സിഖുക്കാരുടെ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ് സാഹിബ് അശുദ്ധമാക്കിയതിനെ തുടര്‍ന്ന് പഞ്ചാബില്‍ ഉണ്ടായ സംഘര്‍ഷങ്ങളും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT