Flash News

ആര്‍ബിഐ വായ്പാ നയം : പലിശ നിരക്കില്‍ മാറ്റമില്ല



മുംബൈ: പലിശ നിരക്കില്‍ മാറ്റമില്ലാതെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) വായ്പാനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 6.25 ശതമാനമായും റിവേഴ്‌സ് റിപ്പോ നിരക്ക് 6 ശതമാനവുമായി തുടരും. സ്റ്റാറ്റിയൂട്ടറി ലിക്വിഡിറ്റി റേഷ്യോ (എസ്എല്‍ആര്‍) 50 ബേസിസ് പോയിന്റ് കുറച്ചു. ഇതോടെ എസ്എല്‍ആര്‍ 20 ശതമാനമായി കുറയും. ബാങ്കുകളില്‍ പണലഭ്യത ഇതുമൂലം വര്‍ധിക്കും. ധനനയ സമിതി (എംപിസി)യുടെ അഞ്ചാമത്തെ യോഗത്തിലാണ് തീരുമാനം. ആര്‍ബിഐ വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന പലിശനിരക്കും ബാങ്കുകളില്‍ നിന്ന് സ്വീകരിക്കുന്ന നിരക്കും വിത്യാസമില്ലാതെ തുടരും. ഉപഭോക്തൃ വില സൂചിക (സിപിഐ) യിലെ ചെറിയ വര്‍ധനവു മൂലമാണ് റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ മാറ്റം വരുത്താത്തതെന്നും ആര്‍ബിഐ അറിയിച്ചു. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നത് ധനകമ്മിക്ക് കാരണമാവുമെന്ന് ആര്‍ബിഐ പ്രകടിപ്പിച്ചിട്ടുണ്ട്. 2017-18 വര്‍ഷത്തില്‍ പ്രതീക്ഷിക്കുന്ന സാമ്പത്തിക വളര്‍ച്ച 7.3 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
Next Story

RELATED STORIES

Share it