kozhikode local

ആര്‍ജി ടീമംഗങ്ങളെ അനുമോദിച്ചു

കൊടുവള്ളി: പ്രളയക്കെടുതിയില്‍ കേരളം മുങ്ങിയപ്പോള്‍ വയനാട്ടിലും ആലപ്പുഴയിലും ഓടിയെത്തി ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട കൊടുവള്ളി ആര്‍ജി ടീം അംഗങ്ങളെ എസ്ഡിപിഐ കൊടുവള്ളി മണ്ഡലം കമ്മിറ്റി അനുമോദിച്ചു. മണ്ഡലത്തില്‍ നിന്നും സജീവമായി പങ്കെടുത്ത 55 പേരെയാണ് അനുമോദിച്ചത്.
യോഗം എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡണ്ട് കെ ഫൗസിയ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പി ടി അഹമ്മദ് അധ്യക്ഷത വഹിച്ചു. പോപുലര്‍ ഫ്രണ്ട് ഡിവിഷന്‍ പ്രസിഡണ്ട് സി പി ബഷീര്‍, എസ്ഡിപിഐ, മണ്ഡലം സെക്രട്ടറി ടി കെ അസീസ്, എസ്ഡിപിഐ കൊടുവള്ളി മുനിസിപ്പല്‍ പ്രസിഡന്റ് ടി പി യൂസഫ്, സെക്രട്ടറി സിദ്ദീഖ് കരുവന്‍പൊയില്‍, ജാഫര്‍ പരപന്‍പോയില്‍ സംസാരിച്ചു. ആര്‍ ജി ടീം അംഗങ്ങളായ സിറാജ് തച്ചംപൊയില്‍, അശ്—റഫ് പാലങ്ങാട്, റസാഖ് കളരാംതിരി, ഇസ്മായില്‍ ആരാമ്പ്രം അനുഭവങ്ങള്‍ പങ്കുവെച്ചു.

Next Story

RELATED STORIES

Share it