malappuram local

ആര്‍ക്കും പ്രയോജനമില്ലാതെ കുന്നുമ്മല്‍-പള്ളിപ്പറമ്പ് കുടിവെള്ള പദ്ധതി

വേങ്ങര: ആര്‍ക്കും പ്രയോജനമില്ലാതെ കുന്നുമ്മല്‍  പള്ളിപ്പറമ്പ് കുടിവെള്ള പദ്ധതി.
വേങ്ങര 18-ാം വാര്‍ഡിലാണ് പദ്ധതി, 10 ലക്ഷം രൂപ ചെലവില്‍ 200 കുടുംബങ്ങള്‍ക്ക് പ്രയോജനപ്പെടുന്നതാണെന്നാണ്  രേഖയിലുള്ളത്.  പൊതു സ്ഥലത്തു കുഴിച്ച കുഴല്‍ കിണറില്‍ നിന്നും സ്വകാര്യ വ്യക്തിയുടെ വളപ്പിലുള്ള കോണ്‍ക്രീറ്റ് ടാങ്കറില്‍ വെള്ളമെത്തിച്ച് വിതരണം ചെയ്യുന്നതാണ് പദ്ധതി.  ഗുണമേന്‍മയില്ലാത്ത പൈപ്പുകളാണ് വെള്ളം വിതരണത്തിന് ഉപയോഗിക്കുന്നത്. ഇത് കൊണ്ട് തന്നെ ടാപ്പുകളില്‍ വെള്ളമെത്തുന്നതിനു മുമ്പേ ചോര്‍ച്ച സംഭവിക്കുകയാണെന്നാണ് പ്രധാന പരാതി. അതേസമയം ജലനിധി  വന്നതോടെ പദ്ധതിയുടെ പൈപുകള്‍ പലതും കാണാതാവുകയും ചെയ്തു.  2015 മാര്‍ച്ച് 26ന് അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ്ഹസീന ഫസല്‍ ഉദ്ഘാടനം ചെയ്ത ഈ പദ്ധതിയില്‍ നിന്നും ഇതു വരെ ഒരാള്‍ക്കും കുടിവെള്ളം കിട്ടിയിട്ടില്ലെന്ന്  നാട്ടുകാര്‍ പറഞ്ഞു.  അതേസമയം ടാങ്ക് സ്ഥിതി ചെയ്യുന്ന സ്ഥലമുടമക്ക് ആവശ്യത്തിലധികം വെള്ളം ലഭിക്കുന്നതായും പരാതിയുണ്ട്.
Next Story

RELATED STORIES

Share it