Flash News

ആര്‍എസ്എസ് സ്‌പോണ്‍സേഡ് ചോദ്യപേപ്പര്‍: കാംപസ് ഫ്രണ്ട് മാര്‍ച്ച് നടത്തി

കോട്ടയം: എല്‍എല്‍ബി പരീക്ഷയ്ക്ക് ആര്‍എസ്എസ് സ്‌പോണ്‍സേഡ് ചോദ്യപേപ്പര്‍ തയ്യാറാക്കിയ എംജി യൂനിവേഴ്‌സിറ്റിയുടെ നടപടിക്കെതിരേ കാംപസ് ഫ്രണ്ട് മാര്‍ച്ച് നടത്തി. ഇന്നലെ രാവിലെ 11ന് അതിരമ്പുഴ ജങ്ഷനില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് യൂനിവേഴ്‌സിറ്റിക്കു സമീപം പോലിസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം സംസ്ഥാന സെക്രട്ടറി സി പി അജ്മല്‍ ഉദ്ഘാടനം ചെയ്തു. മഹാത്മജിയുടെ നാമത്തിലുള്ള യൂനിവേഴ്‌സിറ്റി മഹാത്മജിയുടെ ഘാതകര്‍ക്ക് തീറെഴുതരുതെന്ന് അദ്ദേഹം പറഞ്ഞു. എല്‍എല്‍ബി പരീക്ഷയുടെ ചോദ്യത്തില്‍ ലൗ ജിഹാദെന്ന ആര്‍എസ്എസിന്റെ നുണപ്രചാരണം ദുരുദ്ദേശ്യപരമാണ്. കോടതികള്‍ പോലും തള്ളിക്കളഞ്ഞ ആരോപണത്തെ ചോദ്യാവലിയില്‍ കൊണ്ടുവന്ന യൂനിവേഴ്‌സിറ്റിയുടെ നിലപാട് ആര്‍എസ്എസിന് കുഴലൂതുന്നതാണ്. മുമ്പ് പൊളിറ്റിക്കല്‍ സയന്‍സ് സിലബസില്‍ ഹിന്ദുത്വ അജണ്ട കൂട്ടിച്ചേര്‍ത്തിരുന്നു. 2013ല്‍ വിവേകാനന്ദ ചെയറിന്റെ മറവില്‍ ആര്‍എസ്എസ് പ്രസിദ്ധീകരണങ്ങള്‍ വിറ്റഴിക്കാന്‍ ശ്രമം നടക്കുകയുണ്ടായി. തുടര്‍ച്ചയായുള്ള ഈ നീക്കത്തെ നോക്കിനില്‍ക്കില്ലെന്നും വിദ്യാര്‍ഥികള്‍ ഒന്നിച്ചെതിര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോട്ടയം ജില്ലാ സെക്രട്ടറി അന്‍സല്‍ അസീസ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് റിയാസ് ചങ്ങനാശ്ശേരി, ഷഹബാസ് അബൂബക്കര്‍, അമീര്‍ സൈനുദ്ദീന്‍ സംസാരിച്ചു.

















.
Next Story

RELATED STORIES

Share it