Flash News

ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കൊലപാതകം: സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍

ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കൊലപാതകം: സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍
X


കൊച്ചി: കണ്ണൂരില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിബിഐ അന്വേഷത്തിന്റെ ആവശ്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ നേരത്തേ ഹൈക്കോടതി സര്‍ക്കാരില്‍ നിന്നും വിശദീകരണം തേടിയിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ നല്‍കിയ മറുപടിയിലാണ് കേസ് സിബിഐക്ക് കൈമാറേണ്ടതില്ലെന്നും സിബിഐയേക്കാള്‍ മികച്ച രീതിയില്‍ കേരളാ പോലീസ് അന്വേഷണം നടത്തുന്നുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചത്. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം കണ്ണൂരില്‍ നടന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവങ്ങളില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കണ്ണൂരിലെ ഗോപാലന്‍ അടിയോടി വക്കീല്‍ സ്മാരക ട്രസ്റ്റ് ആണ് ഹൈക്കോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം എട്ട് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തര്‍ കൊല്ലപ്പെട്ടെന്ന് ഹര്‍ജിയില്‍ പറയുന്നു. ഒക്ടോബര്‍ 17ന് കോടതി ഹരജി പരിഗണിക്കവെ എന്തുകൊണ്ടാണ് ഒരു ജില്ലയില്‍ മാത്രം ഇത്രയധികം രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടാകുന്നതെന്ന് കോടതി ചോദിച്ചിരുന്നു.

[related]
Next Story

RELATED STORIES

Share it