kannur local

ആര്‍എസ്എസ് കാര്യാലയം അടിച്ചുതകര്‍ത്തു



കൂത്തുപറമ്പ്: ആര്‍എസ്എസ് താലൂക്ക് കാര്യാലയവും ശ്രീനാരായണ സേവാ മന്ദിരവും തകര്‍ത്തു. കൂത്തുപറമ്പ് തൊക്കിലങ്ങാടി പാലാപ്പറമ്പ് റോഡില്‍ പ്രവര്‍ത്തിക്കുന്ന കൂത്തുപറമ്പ് താലൂക്ക് ആര്‍എസ്എസ് കാര്യാലയവും സമീപത്തെ ശ്രീനാരായണ സേവാ സമിതി ഓഫിസുമാണ് സംഘം തകര്‍ത്തത്. ഇന്നലെ വൈകിട്ട്് 4.30 ഓടെയാണ് സംഭവം. തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന കൂത്തുപറമ്പ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിട്ടതിനുശേഷമാണ് അക്രമം. ഈ സമയത്ത് റോഡില്‍ ഉണ്ടായിരുന്നവരെ വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയതിന് ശേഷമാണ് ഓഫിസുകള്‍ക്ക് നേരെ അക്രമണം നടത്തിയത്. പത്തോളം വരുന്ന സംഘമാണ് അക്രമം നടത്തിയതെന്നു പറയുന്നു. ശ്രീനാരായണ മഠത്തില്‍ കയറിയ അക്രമികള്‍ ഗുരുവിന്റെ പ്രതിമകള്‍ അടിച്ച് തകര്‍ത്തു. ഓഫിസിനകത്ത് ഉണ്ടായിരുന്ന മൈക്ക് സെറ്റും ബോക്‌സും തകര്‍ത്ത നിലയിലാണ്. ആര്‍എസ്എസ് കാര്യാലയത്തിന്റെ വരാന്തയിലെ ഭിത്തിയും ജനല്‍ഗ്ലാസുകളും അടിച്ചു തകര്‍ത്തിട്ടുണ്ട്. തുളസിത്തറയും നശിപ്പിച്ചു. അതേസമയം പോലിസ് എത്താന്‍ വൈകിയെന്ന് ആര്‍എസ്എസ് നേതൃത്വം ആരോപിച്ചു. പോലിസ് അന്വേഷണമാരംഭിച്ചു. അക്രമത്തില്‍ പ്രതിഷേധിച്ച് ഇന്നു രാവിലെ മുതല്‍ വൈകീട്ട്് ആറുവരെ നഗരസഭാ പരിധിയില്‍ ഹര്‍ത്താലിന് ആര്‍എസ്എസ് നേതൃത്വം ആഹ്വാനം ചെയ്തു.
Next Story

RELATED STORIES

Share it