Alappuzha local

ആര്‍എസ്എസ് ഏകാധിപത്യം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു: കാനം രാജേന്ദ്രന്‍



ഹരിപ്പാട്: ആര്‍എസ്എസ് ഏകാധിപത്യം അടിച്ചേല്‍പ്പിക്കുവാന്‍ ശ്രമിക്കുകയാണെന്ന് കാനം രാജേന്ദ്രന്‍. ഒന്നാം സിപിഐ സര്‍ക്കാരിന്റെ 60ാം വാര്‍ഷികാഘോഷം ഹരിപ്പാട് ഭവാനി മന്ദിര്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വര്‍ഗീയ ഫാഷിസ്റ്റ് ശക്തികള്‍ക്കെതിരേ രാഷ്ട്രീയത്തിന്റെ കുഴല്‍ കണ്ണാടിയിലൂടെ നോക്കിക്കാണാതെ ജനകീയശക്തി ഉയര്‍ന്നു വരണമെന്നും,   ദേശീയ തലത്തില്‍ ബദലുണ്ടാകണമെന്നും അതിന് പാര്‍ട്ടിയെ ശക്തിപ്പെടുത്തേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു, സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെഎംചന്ദ്ര ശര്‍മ്മ അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന എക്‌സി.അംഗം പിപ്രസാദ്, സംസ്ഥാന കൗ ണ്‍സില്‍ അംഗങ്ങളായ ടി.ജെ ആഞ്ചലോസ്, അഡ്വ.എ. ഷാജഹാന്‍,  ഡി. അനീഷ്, എം. സോമന്‍, ജി. പുഷ്പരാജ്, സി. എ.അരുണ്‍കുമാര്‍, പി. വി.സത്യനേശന്‍, പി.വി.സുഗതന്‍, കെ.എസ്.രവി സംസാരിച്ചു.
Next Story

RELATED STORIES

Share it