Flash News

ആര്‍എസ്എസിനെതിരേ പ്രസ്താവന: രാഹുല്‍ ഗാന്ധിക്കെതിരേ കുറ്റം ചുമത്തി

ആര്‍എസ്എസിനെതിരേ പ്രസ്താവന: രാഹുല്‍ ഗാന്ധിക്കെതിരേ കുറ്റം ചുമത്തി
X


മുംബൈ: ഗാന്ധിജിയെ കൊന്നത് ആര്‍എസ്എസുകാരാണെന്ന് പറഞ്ഞതിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ കോടതി കുറ്റം ചുമത്തി. ഭീവണ്ടിയിലെ കോടതിയാണ്  ഐപിസി 499, 500 എന്നീ വകുപ്പുകള്‍ പ്രകാരം രാഹുലിനെതിരേ കുറ്റങ്ങള്‍ ചുമത്തിയത്.

മഹാത്മാഗാന്ധിയെ കൊന്നത് ആര്‍എസ്എസുകാരാണ് എന്ന് പ്രസംഗിച്ചതിന് ഭീവണ്ടിയിലെ ആര്‍എസ്എസ്. പ്രവര്‍ത്തകന്‍ രാജേഷ് കുണ്ടേയാണ് രാഹുലിനെതിരേ കേസുകൊടുത്തത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ നല്‍കിയ ഹരജി മുംബൈ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെ ചോദ്യംചെയ്ത് സുപ്രിംകോടതിയില്‍ രാഹുല്‍ അപ്പീല്‍ നല്‍കിയിരുന്നെങ്കിലും അത് പിന്‍വലിച്ച് വിചാരണ നേരിടാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനുശേഷം ഭീവണ്ടിയിലെ കോടതിയില്‍ ഹാജരായി അദ്ദേഹം ജാമ്യമെടുക്കുകയും ചെയ്തു.

ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ 2014 മാര്‍ച്ച് ആറിനാണ് ഭീവണ്ടിയില്‍ രാഹുല്‍ ഗാന്ധി ആര്‍എസ്എസിനെതിരേ പ്രസംഗിച്ചത്. 'ആര്‍എസ്എസുകാരാണ് ഗാന്ധിജിയെ കൊന്നത്. എന്നിട്ട് ഇന്ന് അവരുടെ ആള്‍ക്കാര്‍ ഗാന്ധിജിയെപ്പറ്റി പറഞ്ഞുനടക്കുകയാണ്' എന്നായിരുന്നു പരാമര്‍ശം.

ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന നാഥുറാം വിനായക് ഗോഡ്‌സെയാണ് ഗാന്ധിജിയെ കൊന്നത്. രാഷ്ട്പിതാവിന്റെ വധത്തിന് പിന്നില്‍ ആര്‍എസ്എസ് ആാണെന്നത് ദൃക്‌സാക്ഷികളുടെ മൊഴികളില്‍ നിന്നും സാഹചര്യത്തെളിവുകളില്‍ നിന്നും വ്യക്തമാണെങ്കിലും കോടതിയില്‍ കേസ് തെളിയിക്കുന്നതില്‍ പരാജയപ്പെട്ടു. കൃത്യമായ തെളിവുകള്‍ ഹാജരാക്കാതെ കേസ് അട്ടിമറിക്കുകയായിരുന്നുവെന്നതാണ് ആരോപണം.
Next Story

RELATED STORIES

Share it