ആര്‍എല്‍വി-ടിഡി ബഹിരാകാശ വാഹനം വിക്ഷേപിച്ചു

ഹൈദരാബാദ്: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച പുനരുപയോഗ ലോഞ്ച് വെഹ്കിള്‍ (ആര്‍എല്‍വി-ടിഡി) എന്ന ബഹിരാകാശ വാഹനത്തിന്റെ പരീക്ഷ വിക്ഷേപണം വിജയകരം. ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ട ബഹികാരാശ കേന്ദ്രത്തില്‍ ഇന്നലെ രാവിലെയായിരുന്നു വിക്ഷേപണം.
ദൗത്യനിര്‍വഹണത്തിനു ശേഷം തിരിച്ചെത്തുമെന്നതാണ് ഈ വാഹനത്തിന്റെ പ്രത്യേകത. ചിറകുള്ള ബഹിരാകാശ പേടകം ഐഎസ്ആര്‍ഒ ആദ്യമായാണു വിക്ഷേപിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ തീരത്തു നിന്ന് 500 കിലോമീറ്റര്‍ അകലെയുള്ള റണ്‍വേയില്‍ വാഹനം തിരിച്ചിറങ്ങി. 6.5 മീറ്റര്‍ വലിപ്പമുള്ള വാഹനത്തിന്റെ ഭാരം 1.75 ടണ്‍ ആണ്.
95 കോടിയാണ് സര്‍ക്കാര്‍ ഈ പദ്ധതിക്കു വേണ്ടി നിക്ഷേപിച്ചത്. പരീക്ഷണ വിക്ഷേപണം വിജയകരമായ സാഹചര്യത്തില്‍ പദ്ധതി 10 വര്‍ഷത്തിനകം യാഥാര്‍ഥ്യമാക്കാന്‍ സാധിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ കണക്കുകൂട്ടല്‍. അങ്ങനെ സംഭവിച്ചാല്‍ ബഹിരാകാശത്ത് എത്താനുള്ള ചെലവ് പത്തു മടങ്ങ് കുറയും. പുനരുപയോഗ ബഹിരാകാശ പേടകം നിര്‍മിക്കുന്ന പദ്ധതി 2011ല്‍ അമേരിക്കയുടെ നാസ ഉപേക്ഷിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ പരീക്ഷണ വിക്ഷേപണം വിജയകരമായത് ഐഎസ്ആര്‍ഒക്ക് വന്‍ നേട്ടമാണ്. റഷ്യയും ജപ്പാനും യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയും സമാനമായ പേടകം നിര്‍മിക്കുന്ന പദ്ധതിക്കു തുടക്കമിട്ടിട്ടുണ്ട്. പരീക്ഷണം ഉടനുണ്ടാവുമെന്നാണ് റിപോര്‍ട്ടുകള്‍.
കഴിഞ്ഞ മാസാദ്യത്തില്‍ തദ്ദേശീയമായി നിര്‍മിച്ച ഗതിനിര്‍ണയ ഉപഗ്രഹം ഇന്ത്യ വിജയകരമായി പരീക്ഷിച്ചിരുന്നു.
Next Story

RELATED STORIES

Share it