ആരോപണം: 2 ആസ്‌ത്രേലിയന്‍ മന്ത്രിമാര്‍ രാജിവച്ചു

ബ്രിസ്‌ബേന്‍: വ്യത്യസ്ത ആരോപണങ്ങളുടെ പേരില്‍ കാബിനറ്റ് പദവിയുള്ള രണ്ട് ആസ്‌ത്രേലിയന്‍ മന്ത്രിമാര്‍ രാജിവച്ചു. അടിസ്ഥാന സൗകര്യ-മേഖലാ വികസനമന്ത്രി ജമി ബ്രിഗ്‌സും കാബിനറ്റ് പദവിയുള്ള പ്രത്യേക മന്ത്രി മാല്‍ ബ്രഫുമാണ് രാജിവച്ചത്. ഹോങ്കോങ് സന്ദര്‍ശനത്തിനിടെ മന്ത്രി മോശമായി പെരുമാറിയെന്ന സര്‍ക്കാര്‍ ജീവനക്കാരിയുടെ പരാതിയിലാണ് ജമി ബ്രിഗ്‌സ് രാജിവച്ചത്. മറ്റൊരു രാഷ്ട്രീക്കാരന്റെ വ്യവസായ സ്ഥാപനം തകര്‍ക്കുന്നതിലുള്ള തന്റെ പങ്കുസംബന്ധിച്ച പോലിസ് അന്വേഷണം വൈകിപ്പിച്ചുവെന്ന ആരോപണമാണ് മാല്‍ ബ്രഫിന്റെ രാജിയിലേക്കു നയിച്ചത്.
അടുത്തിടെ പ്രധാനമന്ത്രിപദം ഏറ്റെടുത്ത ശേഷം മാല്‍ക്കം ടേണ്‍ബുളിന് ലഭിക്കുന്ന കനത്ത പ്രഹരങ്ങളിലൊന്നാണ് മന്ത്രിമാരുടെ രാജി. നവംബര്‍ അവസാനവാരം നടത്തിയ ഹോങ്കോങ് സന്ദര്‍ശനത്തിനിടെ അത്താഴത്തിനു ശേഷം ചീഫ് ഓഫ് സ്റ്റാഫിനും ഉദ്യോഗസ്ഥര്‍ക്കുമൊപ്പം തിരക്കേറിയ ബാറില്‍ പോയ ബ്രിഗ്‌സ് അവിടെവച്ച് തന്നോടു മോശമായി പെരുമാറിയെന്നാണ് സര്‍ക്കാര്‍ ജീവനക്കാരിയുടെ ആരോപണം.
Next Story

RELATED STORIES

Share it