malappuram local

ആരോഗ്യജാഗ്രതാ പദ്ധതി ഫലം കാണുന്നു; രോഗികളുടെ എണ്ണത്തില്‍ കുറവ്

മലപ്പുറം: പകര്‍ച്ചവ്യാധി തടയുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ ‘ആരോഗ്യജാഗ്രതാ’ പദ്ധതി ഫലം കാണുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തില്‍ കുറവുള്ളതായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ ടി ജലീലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം വിലയിരുത്തി.
ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ, ജില്ലാ കല്കടര്‍മാര്‍, ഉദ്യോഗസ്ഥര്‍, തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാര്‍ എന്നിവരാണ് വീഡിയോ കോണ്‍ഫറന്‍സില്‍ ഉണ്ടായിരുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം രോഗികളുടെ എണ്ണത്തില്‍ കുറവുള്ളതായി ആരോഗ്യ മന്ത്രി അറിയിച്ചു.
മഴക്കാല രോഗങ്ങള്‍ കഴിഞ്ഞ വര്‍ഷം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതിനാല്‍ അത്തരം സാഹചര്യം ഒഴിവാക്കാന്‍ ജനുവരിയില്‍ തന്നെ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചിരുന്നു. ജനുവരിയില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സംസ്ഥാനതലത്തിലും അതിന് തുടര്‍ച്ചായായി ജില്ലാ കലക്ടര്‍മാരുടെ അധ്യക്ഷതയിലും യോഗം ചേര്‍ന്നിരുന്നു.
തുടര്‍ന്ന് വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ജാഗ്രതാ സമിതികളും രൂപീകിരിച്ചിരുന്നു. വാര്‍ഡ് അധ്യക്ഷന്‍മാര്‍ ചെയര്‍മാന്‍മാരായാണ് കര്‍മസമിതി പ്രവര്‍ത്തിക്കുന്നത്. രോഗം ഇല്ലാതാക്കുന്നതിനായി മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു.
ഗ്രാമപ്പഞ്ചായത്തുകളിലെ വാര്‍ഡുകള്‍ക്ക് 25000 രൂപയും നഗരസഭയിലെ വാര്‍ഡുകള്‍ക്ക് 35000 രൂപയും ഇതിനായി ചെലവഴിക്കാനുള്ള അനുമതിയുണ്ട്.
കൊതുകുകള്‍ പെരുകുന്ന ഉറവിടം കണ്ടെത്തി നശിപ്പിക്കണമെന്നും ഇതിനായി ആഴ്ചയില്‍ ഡ്രൈഡേ ആചരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. കഴിഞ്ഞ വര്‍ഷം രോഗം റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍ കണ്ടെത്തി തടയുന്നതിനാവശ്യമായ മുന്‍കരുതല്‍ എടുക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
Next Story

RELATED STORIES

Share it