Flash News

ആരുഷി കൊലക്കേസ്: മാതാപിതാക്കളെ വെറുതെ വിട്ടു

ആരുഷി കൊലക്കേസ്: മാതാപിതാക്കളെ വെറുതെ വിട്ടു
X


ന്യൂഡല്‍ഹി: ആരുഷി കൊലപാതകക്കേസില്‍ പ്രതികളായ പിതാവ് രാജേഷ് തല്‍വാര്‍,  മാതാവ് നുപുര്‍ തല്‍വാര്‍ എന്നിവരെ വെറുതെ വിട്ടു. അലഹബാദ് ഹെക്കോടതിയാണ് വിധി പുറപ്പെടുവിച്ചത്. ജീവപര്യന്തം തടവിന് ശിക്ഷിച്ച സി.ബി.ഐ. പ്രത്യേക കോടതി വിധിക്കെതിരേ ദമ്പതികള്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. തെളിവുകളുടെ അഭാവത്തില്‍ ദമ്പതികളെ വെറുതെ വിടുന്നതായി കോടതി വിധിക്കുകയായിരുന്നു. ബി.കെ. നാരായണ, എ.കെ. മിശ്ര എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. 2008ലാണ് ആരുഷി കൊലചെയ്യപ്പെടുന്നത്. 14 കാരിയായ ആരുഷിയെ സ്വന്തം മുറിയില്‍ കഴുത്തറുത്ത് കൊലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. രണ്ടു ദിവസത്തിനു ശേഷം വീടിന്റെ ടെറസില്‍ നിന്ന് വേലക്കാരന്‍ ഹേമരാജിന്റെ മൃതദേഹവും കണ്ടെത്തി. തല്‍വാര്‍ ദമ്പതികളാണ് സ്വന്തം മകളേയും വേലക്കാരനേയും കൊന്നതെന്ന് സിബിഐ കണ്ടെത്തി. തുടര്‍ന്ന് 2013ല്‍ പ്രത്യേക കോടതി ഇരുവര്‍ക്കും ജീവപര്യന്തം ശിക്ഷവിധിച്ചു. ഇതിനെതിരേ ഇരുവരും അലഹാബാദ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

[related]
Next Story

RELATED STORIES

Share it