Second edit

ആരുടെ വിജയം?

ഫ്രാന്‍സ് ലോകകപ്പ് ഫുട്‌ബോള്‍ കിരീടം നേടിയതോടെ വീണ്ടുമൊരിക്കല്‍ കൂടി കാല്‍പ്പന്തുകളിയുടെ കുത്തക യൂറോപ്യന്‍ ശക്തികള്‍ കൈപ്പിടിയിലൊതുക്കിയെന്ന് പറയുന്നവര്‍ ധാരാളം. സെമി ഫൈനലില്‍ വന്ന ടീമുകള്‍ നാലും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവയാണ്. യൂറോപ്യന്‍ കളിസമ്പ്രദായങ്ങളാണ് പല ആഫ്രിക്കന്‍-ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും പിന്തുടരുന്നതും. യൂറോപ്യന്‍ ലീഗുകളില്‍ നിരന്തരം കളിച്ചുകൊണ്ടിരിക്കുന്നവരാണല്ലോ തങ്ങളുടെ രാജ്യങ്ങള്‍ക്കു വേണ്ടി ബൂട്ടു കെട്ടുന്നത്. മൊത്തത്തില്‍ ഫുട്‌ബോളിന്റെ പന്തുരുളുന്നത് യൂറോപ്പിന്റെ ദിശയിലേക്കാണെന്നാണ് പൊതുനിഗമനം.
എന്നാല്‍, ഫുട്‌ബോള്‍ യൂറോപ്പിന്റെ കുത്തകയ്ക്കു കീഴിലായെന്ന് ഒറ്റയടിക്ക് സമ്മതിച്ചുകൊടുക്കാനാവുകയില്ല. ബ്രസീലും അര്‍ജന്റീനയുമടങ്ങുന്ന ലാറ്റിനമേരിക്കയും സെനഗലിനെയും നൈജീരിയയെയും ഉള്‍ക്കൊള്ളുന്ന ആഫ്രിക്കയും പുറത്തായെന്നതു നേരുതന്നെ. എന്നാല്‍, സെമി ഫൈനലിലെത്തിയ ടീമുകളില്‍ ക്രൊയേഷ്യയൊഴിച്ചു മറ്റെല്ലാവരും ആഫ്രിക്കന്‍ കളിക്കാരുടെ കരുത്തിനെയും നൈപുണിയെയുമാണ് കൂടുതലും ആശ്രയിച്ചത്.
യൂറോപ്യന്‍ നാടുകള്‍ക്കു കുടിയേറ്റക്കാര്‍ വന്‍നേട്ടങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുന്നത് അതത് രാജ്യങ്ങളില്‍ രാഷ്ട്രീയമായ കോളിളക്കങ്ങള്‍ ഉണ്ടാക്കുമെന്നു തീര്‍ച്ച. 1998ല്‍ ഫ്രാന്‍സ് ഫുട്‌ബോള്‍ ലോകകപ്പ് നേടിയപ്പോള്‍ അന്നത്തെ തീവ്രവലതുപക്ഷ നേതാവായ ലെപെന്‍ അതിനെ അംഗീകരിക്കാന്‍ തയ്യാറായില്ല. കുടിയേറ്റക്കാരുടെ വിജയമായാണ് അദ്ദേഹം ആ നേട്ടത്തെ വിശേഷിപ്പിച്ചത്.
Next Story

RELATED STORIES

Share it