Second edit

ആരാണ് ഒന്നാമന്‍?



ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യം ഏതാണ്? കണക്കുകള്‍ പ്രകാരം ചൈനയാണ് ജനസംഖ്യയില്‍ ഒന്നാമത്. രണ്ടാം സ്ഥാനത്ത് ഇന്ത്യയാണെങ്കിലും അധികം വൈകാതെ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇപ്പോള്‍ അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ചൈനീസ് ജനസംഖ്യാ ശാസ്ത്രജ്ഞന്‍ പറയുന്നത്, ഇന്ത്യ ഇതിനകം തന്നെ ജനസംഖ്യയില്‍ ചൈനയെ കവച്ചുവച്ചുകഴിഞ്ഞു എന്നാണ്.അതിനു കാരണം ജനസംഖ്യ സംബന്ധിച്ച കണക്കുകൂട്ടലില്‍ ചൈനയ്ക്കു വന്ന ഒരു പിഴവാണെന്ന് ഗവേഷകര്‍ പറയുന്നു. 1990നും 2016നും ഇടയ്ക്ക് ചൈനയിലുണ്ടായ ജനനങ്ങളുടെ നിരക്കില്‍ 9 കോടി അധികമായാണ് ചൈനീസ് അധികൃതര്‍ കണക്കുകൂട്ടിയതത്രേ. കണക്കുകളില്‍ കുഴപ്പമുണ്ടായി എന്ന വാദം ശരിയെങ്കില്‍ 2016 അന്ത്യത്തില്‍ ചൈനയുടെ മൊത്തം ജനസംഖ്യ 129 കോടി മാത്രമായിരിക്കുമെന്നാണ് പുതിയ വിലയിരുത്തല്‍. അതേസമയം, ഔദ്യോഗിക കണക്കുകള്‍ പ്രകാരം അത് 138 കോടിയാണ്. ഇന്ത്യയിലെ ജനസംഖ്യ 133 കോടിയാണെന്ന് ഔദ്യോഗികമായി തിട്ടപ്പെടുത്തിയിട്ടുണ്ട്. ജനസംഖ്യാ നിയന്ത്രണത്തില്‍ ചൈന ഇന്ത്യയേക്കാള്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ചുരുക്കത്തില്‍, ജനസംഖ്യയുടെ കാര്യത്തില്‍ ഇന്ത്യ ചൈനയെ മറികടന്നുകഴിഞ്ഞു എന്നുതന്നെ സംശയിക്കണം.
Next Story

RELATED STORIES

Share it