Second edit

ആരാണയാള്‍?

സതോഷി നാക്കമോട്ടോ ആരാണ്? ബിറ്റ് കോയിന്‍ എന്ന ഡിജിറ്റല്‍ കറന്‍സി ഉണ്ടാക്കിയ ഒരു കംപ്യൂട്ടര്‍ വിദഗ്ധനാണ് ആ പേരിനു പിന്നില്‍ ഒളിച്ചിരിക്കുന്നത്. 2008 ഒക്ടോബറിലാണ് ഡിജിറ്റല്‍ കറന്‍സിയെ സംബന്ധിച്ച ഒരു പ്രബന്ധം ആദ്യമായി ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെടുന്നത്. 2009 ജനുവരിയില്‍ ബിറ്റ് കോയിന്‍ നിലവില്‍ വരുകയും ചെയ്തു. ആദ്യത്തിലുണ്ടായ ചില പ്രശ്‌നങ്ങള്‍ തരണംചെയ്ത ബിറ്റ് കോയിന്റെ ഇപ്പോഴത്തെ കമ്പോളമൂല്യം 700 കോടി ഡോളറാണ്. അതില്‍ 45 കോടി ഡോളറിന്റെ കോയിന്‍ നാക്കമോട്ടോയുടെ കൈയില്‍ തന്നെയുണ്ട്. നാക്കമോട്ടോ ഇതുവരെ ആരുടെ മുമ്പിലും പ്രത്യക്ഷപ്പെട്ടിട്ടില്ല. 2011 ഏപ്രിലിനുശേഷം അയാള്‍ നെറ്റില്‍ തന്നെ വരാതായി. അന്നുതൊട്ട് അയാളെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. 2014ല്‍ അമേരിക്കന്‍ വാരികയായ ന്യൂസ്‌വീക്ക് നാക്കമോട്ടോയെ തിരിച്ചറിഞ്ഞു എന്നു പ്രഖ്യാപിച്ചെങ്കിലും വാരിക ചൂണ്ടിക്കാട്ടിയ ആള്‍ തന്നെ അതു നിഷേധിച്ചു. കഴിഞ്ഞ ഡിസംബറില്‍ ക്രെയ്ഗ് റൈറ്റ് എന്ന ആസ്‌ത്രേലിയന്‍ ബിസിനസ്സുകാരന്‍ താനാണ് ബിറ്റ് കോയിന്‍ കൊണ്ടുവന്നതെന്ന് അവകാശപ്പെട്ടിരുന്നു. പിന്നീട് ശരിയല്ലെന്നു വ്യക്തമായി. അയാള്‍ തന്നെ ഇപ്പോള്‍ പുതിയ തെളിവുകളുമായി വന്നിട്ടുണ്ട്. ബിറ്റ് കോയിന്‍ ഉപയോഗിക്കുന്നവര്‍ക്കിടയില്‍ ഇപ്പോള്‍ റൈറ്റിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമായ രണ്ടു ഗ്രൂപ്പുകളുണ്ട്. അക്കങ്ങള്‍കൊണ്ടാണ് അവര്‍ പോരടിക്കുന്നത്.
Next Story

RELATED STORIES

Share it