Flash News

ആയുഷ് മന്ത്രാലയത്തിന്റെ സെക്രട്ടറിയായി ആയുര്‍വേദ ഡോക്ടര്‍



ന്യൂഡല്‍ഹി: മുതിര്‍ന്ന ഉദ്യോഗസ്ഥരെ നിയമിക്കുന്ന പതിവ് തെറ്റിച്ച് കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ സ്‌പെഷ്യല്‍ സെക്രട്ടറിയായി ജയ്പൂരില്‍ നിന്നുള്ള ആയുര്‍വേദ ചികില്‍സകനെ നിയമിച്ചു. രാജേഷ് കൊട്ടേചയെയാണ് നിയമിച്ചിരിക്കുന്നത്. ജയ്പൂരില്‍ ചക്രപാണി ആയുര്‍വേദ ക്ലിനിക് ആന്റ് റിസര്‍ച്ച് സെന്ററിന്റെ സ്ഥാപകനാണ്. കരാര്‍ അടിസ്ഥാനത്തിലാണ് മൂന്നു വര്‍ഷത്തേക്ക് കൊട്ടേചയുടെ നിയമനത്തിന് കാബിനറ്റ് കമ്മിറ്റി അംഗീകാരം നല്‍കിയിരിക്കുന്നത്. വൈദ്യ മേഖലകളിലെ സംഭാവനകള്‍ക്ക് രാജേഷ് കൊട്ടേചയ്ക്ക് 2015ല്‍ പത്മശ്രീ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഗുജറാത്ത് ആയുര്‍വേദ സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായിരുന്നു. സ്വകാര്യ മേഖലയില്‍ നിന്നുള്‍പ്പെടെ വിദഗ്ധരെ രംഗത്തിറക്കുന്നതിന്റെ ഭാഗമായാണ് കൊട്ടേചയുടെ നിയമനം എന്നാണു സര്‍ക്കാര്‍ വിശദീകരണം. സിവില്‍ സര്‍വീസില്‍ നിന്നു സ്വയം വിരമിച്ച അയ്യരുടെ നിയമനവും കരാര്‍ അടിസ്ഥാനത്തിലായിരുന്നു. രണ്ടു വര്‍ഷത്തേക്കായിരുന്നു നിയമനം.
Next Story

RELATED STORIES

Share it