ആപ്പിളിന് ഇളവ് പരിഗണനയില്‍: മന്ത്രി

ന്യൂഡല്‍ഹി: വിദേശകമ്പനികള്‍ക്ക് രാജ്യത്ത് പ്രവര്‍ത്തിക്കുന്നതിന് 30 ശതമാനം സ്വദേശ ഓഹരി ഉണ്ടായിരിക്കണമെന്ന വ്യവസ്ഥയില്‍ ഇളവ് വേണമെന്ന ആപ്പിള്‍ കമ്പനിയുടെ ആവശ്യം മന്ത്രാലയം ചര്‍ച്ച ചെയ്തു വരികയാണെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. അവരുടെ നവീകരിച്ച ഉപയോഗിച്ച ഫോണുകള്‍ ഇന്ത്യയില്‍ വിറ്റഴിക്കുന്നതിന് ചട്ടത്തില്‍ ഇളവു നല്‍കില്ലെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.
നിലവിലെ വിദേശനിക്ഷേപ ചട്ടപ്രകാരം രാജ്യത്ത് ഒരു വിദേശകമ്പനിക്ക് റീട്ടെയില്‍ മേഖലയില്‍ 100 ശതമാനം സ്വന്തം ഓഹരിയോടെ പ്രവര്‍ത്തിക്കാന്‍ സാധ്യമല്ല. അവയുടെ 30 ശതമാനം ഓഹരി ഏതെങ്കിലും ഇന്ത്യക്കാര്‍ക്കായിരിക്കണം. ആപ്പിളിന് ഈ ചട്ടത്തില്‍ ഇളവ് നല്‍കാമെന്ന് വാണിജ്യ നയ പ്രചാരണ ഡിപ്പാര്‍ട്ട്‌മെന്റ സമിതി ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, ധനകാര്യ മന്ത്രാലയം ഇതിനെ അനൂകൂലിച്ചിരുന്നില്ല.
Next Story

RELATED STORIES

Share it