World

ആന്‍ഡ്രോയ്ഡ് ഫോണുകളിലെ കാള്‍, മെസേജ് വിവരങ്ങള്‍ ഫേസ്ബുക്ക് സൂക്ഷിക്കുന്നു

ലണ്ടന്‍: ഉപയോക്താക്കളുടെ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ നിന്നുള്ള കാള്‍, മെസേജ് വിവരങ്ങള്‍ ഫേസ്ബുക്ക് ചോര്‍ത്തി സൂക്ഷിക്കുന്നതായി റിപോര്‍ട്ട്. ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതില്‍ ബ്രിട്ടനിലെയും ലണ്ടനിലെയും പത്രങ്ങളില്‍ ഫുള്‍പേജ് പരസ്യം നല്‍കി ഫേസ്ബുക്ക് സ്ഥാപകന്‍ മാപ്പുപറഞ്ഞ അതേ ദിവസമാണ് പുതിയ റിപോര്‍ട്ട് പുറത്തുവന്നത്.
ഫേസ്ബുക്ക് വിവരങ്ങള്‍ പരിശോധിച്ച ഉപയോക്താക്കള്‍ക്ക് വാര്‍ഷങ്ങള്‍ക്കു മുമ്പ് തങ്ങള്‍ വിളിച്ച ഫോണ്‍ നമ്പറുകളും സംസാരിച്ച സമയ ദൈര്‍ഘ്യം വിവരങ്ങളും ടെക്സ്റ്റ് മെസേജ് വിവരങ്ങളും ലഭിച്ചതായി ദി വെബ്‌സൈറ്റ് ആര്‍സ് ടെക്‌നിക പുറത്തുവിട്ട റിപോര്‍ട്ടില്‍ പറയുന്നു. സെര്‍വറുകളുടെ സുരക്ഷിതത്തിനു വേണ്ടിയാണ് വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നതെന്നും ഇതിന് അനുമതി നല്‍കിയ ഉപയോക്താക്കളുടെ വിവരം മാത്രമാണ് ശേഖരിക്കുന്നതെന്നും കഴിഞ്ഞ ദിവസം ഫേസ്ബുക്ക് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
വിവരങ്ങള്‍ വില്‍ക്കുകയോ മറ്റ് ആപ്പുകള്‍ക്ക് കൈമാറുകയോ ചെയ്തിട്ടില്ലെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഉപയോക്താക്കള്‍ക്കുള്ള സേവനം മെച്ചപ്പെടുത്തുന്നതിനാണ് വിവരങ്ങള്‍ ശേഖരിച്ചതെന്നുമാണ് അധികൃതരുടെ വാദം.
എന്നാല്‍, ശബ്ദ വാചക സന്ദേശങ്ങളുടെ ഉള്ളടക്കം തങ്ങള്‍ ശേഖരിച്ചിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി. മെസഞ്ചറിലെ കോണ്‍ടാക്റ്റുകളെ ക്രമീകരിക്കുന്നതിനാണ് ഫേസ്ബുക്ക് വിവരങ്ങള്‍ ഉപയോഗിക്കുന്നതെന്നും ഇതിലൂടെ ഉപയോക്താക്കളെ വിളിക്കുന്നവരെ എളുപ്പം കണ്ടെത്താനും മനസ്സിലാക്കാനും കഴിയുമെന്നും വക്താവിനെ ഉദ്ധരിച്ച് എഎഫ്പി റിപോര്‍ട്ട് ചെയ്തു.
Next Story

RELATED STORIES

Share it