World

ആന്‍ഗല മെര്‍ക്കല്‍ ഡെമോക്രാറ്റുകളുമായി കെകോര്‍ക്കും

ബെര്‍ലിന്‍: ജര്‍മനിയില്‍ ചാന്‍സലര്‍ ആന്‍ഗല മെര്‍ക്കലിന്റെ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയും മധ്യ-ഇടതുപക്ഷ പാര്‍ട്ടികളും കൂട്ടുകക്ഷി മന്ത്രിസഭ രൂപീകരിക്കാന്‍ ധാരണയായി. ബുധനാഴ്ച 24 മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് സിഡിയു, സഖ്യകക്ഷിയായ ക്രിസ്ത്യന്‍ സോഷ്യല്‍ യൂനിയന്‍, ഇടതുകക്ഷിയായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി എന്നിവ സഖ്യ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ധാരണയിലെത്തിയത്.  തങ്ങള്‍ സഖ്യത്തിനുള്ള ധാരണയിലെത്തിയതായി മെര്‍ക്കലിന്റെ പ്രധാന ഉപദേഷ്ടാക്കളിലൊരാളായ പീറ്റര്‍ അള്‍ട്മയര്‍ മാധ്യമങ്ങളെ അറിയിച്ചു. സപ്തംബര്‍ 24ന് നടന്ന തിരഞ്ഞെടുപ്പില്‍ മെര്‍ക്കലിന്റെ പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാനാവശ്യമായ ഭൂരിപക്ഷം നേടിയിരുന്നില്ല. എന്നാല്‍, സഖ്യത്തിനു ധാരണയിലെത്തിയെങ്കിലും ജര്‍മനിയില്‍ നിലനില്‍ക്കുന്ന ഭരണസ്തംഭനത്തിന് ഉടന്‍ പരിഹാരമാവില്ലെന്നാണ് വിലയിരുത്തല്‍. നാലര ലക്ഷത്തിലധികം അംഗങ്ങളുള്ള ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ വോട്ടിനിട്ട ശേഷം മാത്രമേ ധാരണാ പത്രത്തില്‍ ഒപ്പുവയ്ക്കുകയുള്ളൂ. ഇതിന് ഏതാനും ആഴ്ചകളെടുക്കുമെന്നാണ് നിഗമനം. മുന്‍ മെര്‍ക്കല്‍ മന്ത്രിസഭയിലെ കൂട്ടുകക്ഷിയായിരുന്ന ഡെമോക്രാറ്റുകള്‍ തിരഞ്ഞെടുപ്പില്‍ മെര്‍ക്കലിനു ഭൂരിപ—ക്ഷം കുറഞ്ഞതിനെത്തു ടര്‍ന്ന് സഖ്യത്തില്‍ നിന്നു പിന്‍മാറുകയായിരുന്നു. തുടര്‍ന്ന്, മെര്‍ക്കല്‍ ഗ്രീന്‍സ് പാര്‍ട്ടിയുമായും എഫ്ഡി പാര്‍ട്ടിയുമായും സഖ്യത്തിനു ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
Next Story

RELATED STORIES

Share it