Breaking News

ആന്റണി ഡൊമനിക് പുതിയ ഹൈക്കോടതി ചീഫ് ജസ്റ്റിസ്

ആന്റണി ഡൊമനിക് പുതിയ ഹൈക്കോടതി ചീഫ് ജസ്റ്റിസ്
X
കൊച്ചി: ഹൈക്കോടതി ചീഫ് ജസ്റ്റിസായി ആന്റണി ഡൊമനിക് സത്യപ്രതിജ്ഞ ചെയ്തു.മുഖ്യമന്ത്രിയും മന്ത്രിമാരും ഹൈക്കോടതി ജഡ്ജിമാരും പങ്കെടുത്ത  ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു.

17 വര്‍ഷത്തിനുശേഷമാണ് മലയാളി ജഡ്ജി കേരള ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസാകുന്നത്. ഇതിനുമുന്‍പ് 2001 ല്‍ ജസ്റ്റിസ് കെകെ ഉഷയാണ് കേരള ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസായിരുന്ന മലയാളി.

കാഞ്ഞിരപ്പള്ളി സ്വദേശിയായ ആന്റണി ഡൊമിനിക്ക് മംഗളൂരു എസ് ഡിഎം കോളജില്‍ നിന്ന് നിയമ ബിരുദം നേടിയശേഷം കാഞ്ഞിരപ്പള്ളി മുന്‍സിഫ് കോടതിയിലും ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലുമായി 1981ല്‍ പ്രാക്ടീസ് തുടങ്ങി. പിന്നീട് 1986ല്‍ ഹൈക്കോടതി അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. ജസ്റ്റിസ് ആന്റണി ഡൊമിനിക്കിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ച് കഴിഞ്ഞ ദിവസമാണ് രാഷ്ട്രപതി വിജ്ഞാപനം പുറപ്പെടുവിച്ചത്.
Next Story

RELATED STORIES

Share it