Kollam Local

ആനപെട്ടകോങ്കലില്‍ വീണ്ടും ആനയിറങ്ങി



കുളത്തൂപ്പുഴ: കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ കാട്ടാനകള്‍ ആനപെട്ടകോങ്കല്‍ ഗ്രാമത്തിലിറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവാകുന്നു. ആനപെട്ടകോങ്കല്‍ മനു ഭവനില്‍ മോഹനന്റെ പുരയിടത്തിലെ റബര്‍, വാഴ എന്നിവയും സുജിത് ഭവനില്‍ തങ്കമണിയുടെ വസ്തുവിലെ തെങ്ങുകളും കഴിഞ്ഞ ദിവസം ആനകള്‍ നശിപ്പിച്ചു. അജി ഭവനില്‍ ലക്ഷ്മിയുടെ കൃഷിയും നശിപ്പിച്ചവയുടെ കൂട്ടത്തില്‍ ഉള്‍പ്പെടും. മുമ്പും സമാനരീതിയില്‍ ആനയിറങ്ങി ഇവിടെ റബര്‍മരങ്ങളും ഈട്ടി ഉള്‍പ്പെടെയുള്ള മരങ്ങളും നശിപ്പിച്ചിട്ടുണ്ട്. നെടുംപച്ച അടിമുറിയില്‍ വീട്ടില്‍ ബഷീറിന്റെയും നെടുംപച്ച അമ്പിയില്‍ വീട്ടില്‍ റെജിയുടെയും വാഴകള്‍ നശിപ്പിച്ചു. നെടുംപച്ച ശ്രീനിലയത്തില്‍ സുഭാഷിന്റെ വസ്തുവിലെ വാഴകളും നശിപ്പിച്ചു. പതിറ്റാണ്ടുകളായി നാട്ടുകാര്‍ കൃഷി ചെയ്യുന്ന പ്രദേശമാണിത്.കാട്ടുമൃഗങ്ങള്‍ നാട്ടിലിറങ്ങാതിരിക്കാന്‍ സൗരോര്‍ജ വേലിയോ കിടങ്ങോ നിര്‍മിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. കാട്ടുമൃഗങ്ങള്‍ കൃഷിനശിപ്പിക്കുന്നവര്‍ക്കു സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it