Flash News

ആനന്ദന്‍ വധം : പ്രതികള്‍ക്കെതിരെ പോലിസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

ആനന്ദന്‍ വധം : പ്രതികള്‍ക്കെതിരെ പോലിസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി
X


തൃശൂര്‍: ഗുരുവായൂര്‍ നെന്മിനിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവത്തിലെ പ്രതികളെന്ന് സംശയിക്കുന്ന മൂന്നുപേരുടെ ലുക്ക് ഔട്ട് നോട്ടീസ് പോലിസ് പുറത്തിറക്കി.
സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന ഗുരുവായൂര്‍, ഗുരുവായൂര്‍ ക്ഷേത്രം, പാവറട്ടി പോലിസ് സ്‌റ്റേഷനുകളുടെ പരിധിയില്‍ വരുന്ന ഗുരുവായൂര്‍ നഗരസഭ, ചാവക്കാട് നഗരസഭയുടെ ഏട്ടാം വാര്‍ഡ്, കണ്ടാണശ്ശേരി, വെങ്കിടങ്ങ്, മുല്ലശ്ശേരി, പാവറട്ടി, എളവളളി ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ ജില്ലാ കളക്ടര്‍ രണ്ട് ദിവസത്തേക്ക് 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.  കൊലപാതകവുമായി ബന്ധപ്പെട്ട് ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഗുരുവായൂര്‍, മണലൂര്‍ മണ്ഡലങ്ങളില്‍ പുരോഗമിക്കുകയാണ്.
നവംബര്‍ 13, 14 തീയതികളിലാണ് നിരോധനാജ്ഞ നിലവിലുള്ളത്. ഇതനുസരിച്ച് അഞ്ചോ, അഞ്ചിലധികമോ ആളുകള്‍, കൂട്ടം കുടി നില്‍ക്കാനോ, ജാഥ പ്രകടനം, പൊതുയോഗം എന്നിവ നടത്തുവാനോ പാടുളളതല്ല. കല്ല്യാണം, മറ്റ് പരമ്പരാഗത മതാനുഷ്ഠാനങ്ങള്‍ എന്നിവയ്ക്ക് ജില്ലാ പോലിസ് മേധാവിയുടെ സമ്മതപത്രത്തോടെ നടത്തുന്നതിന് ഈ ഉത്തരവ് തടസ്സമല്ലെന്നും ജില്ലാ കളക്ടര്‍ ഡോ.എ കൗശിഗന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it