kasaragod local

ആധുനിക സംവിധാനങ്ങളോടുകൂടിയ ആംബുലന്‍സ് ജില്ലയ്ക്ക് ഇന്നു കൈമാറും

കാസര്‍കോട്: സാന്ത്വന പ്രവര്‍ത്തന രംഗത്ത് നിശബ്ദ സേവനത്തിന്റെ കയ്യൊപ്പ് ചാര്‍ത്തിയ കനിവ് പാലിയേറ്റീവ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നന്മക്കൊപ്പം പൊതു മേഖലാ സ്ഥാപനമായ മാംഗ്ലൂര്‍ റിഫൈനറീസ് ആന്റ് പെട്രോ കെമിക്കല്‍സ് കൈകോര്‍ത്തപ്പോള്‍ ജില്ലക്ക് ലഭിച്ചത് ഐസിയു, വെന്റിലേറ്റര്‍ സൗകര്യങ്ങളോട് കൂടിയ അത്യാധുനിക ആംബുലന്‍സ്. 26.76 ലക്ഷം രൂപ ചെലവ് വരുന്ന ആംബുലന്‍സ് സേവനം വിദഗ്ധ ചികില്‍സക്കായി മറ്റു നഗരങ്ങളിലേക്ക് പോവേണ്ടി വരുന്ന തീര്‍ത്തും നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യമായി ലഭ്യമാക്കാനുള്ള ഏറെ വര്‍ഷങ്ങളായുള്ള പ്രയത്‌നത്തിന്റെ സാക്ഷാത്കാരം കൂടിയാണ്.
ആംബുലന്‍സ് സര്‍വീസ് ഉദ്ഘാടനം നാളെ രാവിലെ 10ന് ചെങ്കള ഇ കെ നായനാര്‍ മെമ്മോറിയല്‍ സഹകരണ ആശുപത്രിയില്‍ വൈദ്യുതി മന്ത്രി എം എം മണി നിര്‍വഹിക്കും. കനിവ് ചെയര്‍മാന്‍ പി രാഘവന്‍ അധ്യക്ഷത വഹിക്കും. ഐസിയു, വെന്റിലേറ്റര്‍ യൂനിറ്റ് പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്യും. സൊസൈറ്റിക്ക് ആംബുലന്‍സ് അനുവദിച്ച് കിട്ടാന്‍ പ്രയത്‌നിച്ച സി ടി അബ്ദുല്‍ അമീര്‍ അലി, മഞ്ചുനാഥ് കാമത്ത്, എന്‍ജിനിയര്‍ കെ വിജയകുമാര്‍ എന്നിവരെ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ആദരിക്കും.
ജില്ലാ കലക്ടര്‍ ഡോ.ഡി സജിത് ബാബു, ഡിഎംഒ ഡോ. എ പി ദിനേശ് കുമാര്‍, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ്് ഷാഹിന സലീം, എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, ഹക്കീം കുന്നില്‍, സി എച്ച് കുഞ്ഞമ്പു, പി രമേശന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, കെ എ മുഹമ്മദ് ഹനീഫ, ടി കെ രാജന്‍, എസ് ജെ പ്രസാദ്, എ ചന്ദ്രശേഖരന്‍, കനിവ് സെക്രട്ടറി പി ദാമോദരന്‍, വൈസ് ചെയര്‍മാന്‍ പി വി കുഞ്ഞമ്പു സംസാരിക്കും. അവശ രോഗികള്‍ക്ക് പരിചരണം നല്‍കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന കനിവ് സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയായിട്ടാണ് എംആര്‍പിഎല്‍ അവരുടെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി പദ്ധതിയില്‍ ആംബുലന്‍സിനുള്ള തുക അനുവദിച്ചത്.
Next Story

RELATED STORIES

Share it