Flash News

ആധുനികകാല അടിമത്തം: ഇന്ത്യക്ക് നാലാം സ്ഥാനം

ആധുനികകാല അടിമത്തം: ഇന്ത്യക്ക് നാലാം സ്ഥാനം
X
slarvery
ലോകത്ത് 4.6 കോടി ജനങ്ങള്‍ അടിമകളായി ജീവിക്കുന്നുവെന്ന് ഗ്ലോബല്‍ സര്‍വ്വേ റിപ്പോര്‍ട്ട്. ആസ്‌ത്രേലിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ വാക്ക് ഫ്രീ ഫൗണ്ടേഷന്‍ സര്‍വ്വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കഠിനമായ ജോലി, ലൈംഗീക തൊഴില്‍, നിര്‍ബന്ധിത തൊഴില്‍ എന്നിവ അടിസ്ഥാനമാക്കി 2014ല്‍ 3.58 കോടിയായിരുന്നത് 2015ല്‍ 4.58കോടിയായി ഉയര്‍ന്നുവെന്നാണ് കണക്ക് വ്യക്തമാക്കുന്നത്. ഇതില്‍ 1.84കോടി ജനങ്ങള്‍ വസിക്കുന്നത് ഇന്ത്യയിലാണ്. ഉത്തര കൊറിയയില്‍ 20ല്‍ ഒരാള്‍ എന്ന തോതില്‍ അടിമ വേല ചെയ്യുന്നുണ്ടെന്നാണ് സര്‍വ്വേ ഫലം വ്യക്തമാക്കുന്നത്. 167രാജ്യങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. ജനസംഖ്യയുടെ 1.4 ശതമാനം പേരും ഇന്ത്യയില്‍ അടിമവേല ചെയ്യാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ഉത്തര കൊറിയ, ഉസ്ബക്കിസ്താന്‍, കംബോഡിയ എന്നിവയ്ക്കാണ് പട്ടികയില്‍ ഒന്നു മുതല്‍ മൂന്നു വരെ സ്ഥാനങ്ങള്‍. ഇന്ത്യക്ക് പിന്നാലെ അഞ്ചാം സ്ഥാനത്തായി ഖത്തറുമുണ്ട്.
Next Story

RELATED STORIES

Share it