Flash News

ആധാര്‍ വിവരങ്ങളുടെ ചോര്‍ച്ച തടയാന്‍ വെര്‍ച്വല്‍ ഐഡി

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് ഉടമസ്ഥരുടെ സ്വകാര്യത ഉറപ്പുവരുത്തുന്നതിനായി യുഐഎഡിഎ വെര്‍ച്വല്‍ ഐഡി  എന്ന ആശയവുമായി രംഗത്ത്. ഇനി മുതല്‍ യഥാര്‍ഥ 12 അക്ക ബയോമെട്രിക് ഐഡിക്കു പകരം താല്‍ക്കാലിക വെര്‍ച്വല്‍ ഐഡി വിവിധ ആവശ്യങ്ങള്‍ക്കായി നല്‍കാം.
കാര്‍ഡ് ഉടമകള്‍ക്ക് ആധാര്‍ വെബ്‌സൈറ്റില്‍ നിന്ന് ഇത് ഉല്‍പാദിപ്പിക്കുകയും സിം വെരിഫിക്കേഷന്‍ ഉള്‍പ്പെടെയുള്ള  ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്യാം.
വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കുന്ന 16 അക്ക നമ്പര്‍ വഴി പേര്, വിലാസം, ഫോട്ടോ തുടങ്ങിയ ചുരുക്കം വിവരങ്ങള്‍  മാത്രമേ ലഭ്യമാവൂ. ആധാര്‍ ഐഡി നല്‍കുമ്പോള്‍ മുഴുവന്‍ വിവരങ്ങളും കൈമാറ്റം ചെയ്യപ്പെടുന്ന സാഹചര്യം ഇതിലൂടെ ഇല്ലാതാവും.
ഉപഭോക്താവിന് തങ്ങളുടെ ആവശ്യത്തിനനുസരിച്ച് എത്ര വെര്‍ച്വല്‍ ഐഡികള്‍ വേണമെങ്കിലും ഉണ്ടാക്കാം. പുതിയ ഐഡി ഉണ്ടാക്കുമ്പോള്‍ പഴയത് സ്വയമേവ റദ്ദാക്കപ്പെടും.
2018 മാര്‍ച്ച് 1 മുതല്‍ പുതിയ വെര്‍ച്വല്‍ ഐഡികള്‍ സ്വീകരിക്കപ്പെട്ടുതുടങ്ങും. 2018 ജൂണ്‍ 1 മുതല്‍ എല്ലാ ഏജന്‍സികളും വെര്‍ച്വല്‍ ഐഡി നമ്പര്‍ സ്വീകരിക്കേണ്ടത് നിര്‍ബന്ധമാക്കും.
Next Story

RELATED STORIES

Share it