Flash News

ആദ്യ ദയാഹരജി രാഷ്ട്രപതി തള്ളി

ന്യൂഡല്‍ഹി: ബിഹാറില്‍ ഒരു കുടുംബത്തിലെ ഏഴുപേരെ തീക്കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ ലഭിച്ചയാളുടെ ദയാഹരജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി. ബിഹാര്‍ സ്വദേശിയായ ജഗത് റായിയുടെ ദയാഹരജിയാണ് രാഷ്ട്രപതി തള്ളിയത്. രാഷ്ട്രപതി സ്ഥാനത്ത് എത്തിയ ശേഷം രാംനാഥ് കോവിന്ദിന് മുന്നിലെത്തിയ ആദ്യ ദയാഹരജിയായിരുന്നു ഇത്.
2006ലാണ് കേസിനാസ്പദമായ സംഭവം. വിജേന്ദ്ര മഹ്‌തോ എന്നയാളും ഭാര്യയും അഞ്ചു കുട്ടികളുമാണ് കൊല്ലപ്പെട്ടത്. പോത്തുകളെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് 2005ല്‍ ജഗത് റായി, വസീര്‍ റായി, അജയ് റായി എന്നിവര്‍ക്കെതിരെയും വിജേന്ദ്ര പോലിസില്‍ പരാതി നല്‍കിയിരുന്നു. പരാതി പിന്‍വലിക്കണമെന്ന് വിജേന്ദ്രയോട് ആവശ്യപ്പെട്ടെങ്കിലും സമ്മതിക്കാത്തതിനെ തുടര്‍ന്ന് അദ്ദേഹത്തെയും കുടുംബത്തെയും തീക്കൊളുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. ജഗത് റായിക്ക് കീഴ്‌ക്കോടതി വിധിച്ച വധശിക്ഷ ബിഹാര്‍ ഹൈക്കോടതിയും സുപ്രിംകോടതിയും ശരിവച്ചിരുന്നു. തുടര്‍ന്നാണ് രാഷ്ട്രപതിയുടെ ദയാഹരജിക്കായി സമീപിച്ചത്.





Next Story

RELATED STORIES

Share it