kasaragod local

ആദിവാസി വിഭാഗത്തില്‍പെട്ടവരെ അധ്യാപകരായി നിയമിക്കും

പരവനടുക്കം: ആദിവാസി വിഭാഗത്തില്‍പ്പെട്ട ടിടിസി, ബിഎഡ്, ബിരുദം തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതയുള്ള ആദിവാസി യുവതീയുവാക്കളെ കണ്ടെത്തി ആദിവാസി മേഖലയിലെ സ്‌കൂളുകളില്‍ ഗോത്രഭാഷാ പഠന സഹായ അദ്ധ്യാപകരായി നിയമിക്കുമെന്ന് പട്ടികജാതിപട്ടികവര്‍ഗ, പിന്നോക്കക്ഷേമവകുപ്പ് മന്ത്രി മന്ത്രി എകെ ബാലന്‍ പറഞ്ഞു.
പരവനടുക്കം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പുതുതായി നിര്‍മിച്ച ഹയര്‍ സെക്കന്‍ഡറി ഹോസ്റ്റല്‍ കെട്ടിടത്തിന്റെയും റിക്രിയേഷന്‍ ഹാളിന്റെയും പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ക്കുള്ള ലാപ്‌ടോപ് വിതരണത്തിന്റെയും ഉദ്ഘാടനം നി ര്‍വഹിച്ചു പ്രൊഫഷനല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന് പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ് നല്‍കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാസമ്പന്നരായ ആദിവാസികള്‍ക്ക് തൊഴില്‍ നല്‍കുകയും ആദിവാസി കുട്ടികളുടെ സ്‌കൂളുകളില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് തടയുകയും ചെയ്യുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.   വയനാട് ജില്ലയിലാണ് ഈ പദ്ധതി ആദ്യം നടപ്പാക്കിയത്.  241 പേരെ ഇതിനകം നിയമിച്ചുകഴിഞ്ഞു. പദ്ധതി വിജയമെന്ന് കണ്ടതിനെ തുടര്‍ന്ന് അട്ടപ്പാടിയില്‍ 26 സ്‌കൂളുകളില്‍ കൂടി ഈ പദ്ധതി നടപ്പാക്കുകയാണ്. മറ്റ് പ്രദേശങ്ങളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പട്ടികജാതിക്കാര്‍ക്ക്  ഒരു വീട്ടില്‍ ഒരു പഠനമുറി എന്ന പദ്ധതിയും സര്‍ക്കാര്‍ നടപ്പിലാക്കി വരികയാണ്. എല്ലാ സൗകര്യങ്ങളോടെയും കൂടിയ 25,000 പഠനമുറികളാണ് സംസ്ഥാനത്താകെ നിര്‍മിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സഹായത്തോടെയാകും പദ്ധതി നടപ്പിലാക്കുന്നത്.
പ്രൊഫഷനല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന് പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ് നല്‍കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കാസര്‍കോട് പരവനടുക്കം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ മന്ത്രി എകെ ബാലന്‍ നിര്‍വഹിച്ചു. സംസ്ഥാനത്ത് മൊത്തം 225 വിദ്യാര്‍ഥികള്‍ക്കാണ് ഈ വര്‍ഷം  ലാപ്‌ടോപ് നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ പുരോഗതിയിലൂടെ മാത്രമേ ഈ ജനവിഭാഗത്തെ സാമൂഹ്യമായും സാമ്പത്തികമായും സാംസ്‌കാരികമായും മുന്നിലെത്തിക്കുവാന്‍ കഴിയൂ.  പട്ടികകവിഭാഗം വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ 50 ശതമാനം വര്‍ധിപ്പിച്ചു. വീണ്ടും 25 ശതമാനം കൂടി വര്‍ധിപ്പിക്കും. പട്ടികവിഭാഗക്കാരുടെ നൈപുണ്യ വികസനത്തിന് പ്രത്യേക പദ്ധതിയായി 42 കോടി രൂപയും വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it