ernakulam local

ആദിവാസി കോളനിയിലെ അങ്കണവാടി പ്രവര്‍ത്തിക്കുന്നില്ല

പെരുമ്പാവൂര്‍: പൊങ്ങന്‍ചുവട് ആദിവാസി കോളനിയിലെ അങ്കണവാടി പ്രവര്‍ത്തിക്കുന്നില്ലെന്ന് ആരോപണം.
വേങ്ങൂര്‍ പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ പൊങ്ങന്‍ചുവട് ആദിവാസി കോളനിയിലെ അങ്കണവാടി പ്രവര്‍ത്തിച്ചിട്ട് ഒരു മാസത്തിലേറെയായി. അംഗന്‍വാടി വര്‍ക്കര്‍ ഇല്ലാത്തതാണ് കാരണം പറയുന്നത്. എന്നാല്‍ 2017-18 വര്‍ഷത്തില്‍ മൂന്ന് വര്‍ക്കര്‍മാര്‍ അവിടെ ജോലിയില്‍ പ്രവേശിച്ചിട്ടുള്ളതാണ്.
നാട്ടില്‍ ഒഴിവു വരുന്ന മുറക്ക് ഈ അങ്കണവാടിയില്‍ താല്‍ക്കാലികമായിട്ടാണെങ്കിലും ആളെ നിയമിക്കുന്നതിനു മുമ്പായി ഉദ്യോഗസ്ഥരെ സ്വാധീനിച്ച് സ്ഥലം മാറി പോവുക പതിവാണെന്നാണ് ആരോപണം. ഇക്കാരണത്താല്‍ വളരെക്കുറച്ച് പ്രവൃത്തി ദിവസങ്ങളെ ഉണ്ടായിട്ടുള്ളൂ. 12ഓളം കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്. പഠനകാര്യത്തില്‍ മുന്തിയ പരിഗണന നല്‍കേണ്ട ആദിവാസി ഊരുകളില്‍ ഈ പ്രവണത അവസാനിപ്പിക്കണമെന്നും സ്ഥിരമായി വര്‍ക്കറെ നിയമിക്കുന്നതിന് വേണ്ട നടപടി ഉണ്ടാകണമെന്നും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം എ ഷാജി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it