palakkad local

ആദരവേറ്റുവാങ്ങാന്‍ നെല്ലറയുടെ മരുമകളും ബെക്കിങ്ഹാമിലെത്തി



വടക്കഞ്ചേരി: ബ്രിട്ടീഷ് രാജ്ഞിയുടെ ആതിഥേയത്വവും ആദരവും ഏറ്റുവാങ്ങാന്‍ നെല്ലറയുടെ മരുമകള്‍ ബെക്കിങ്ഹാം കൊട്ടാരത്തിലെത്തി. ലോകത്തെരണ്ടാമത്തെ എഫഎംസി ജി (ഫാസ്റ്റ് മൂവിങ് കണ്‍സ്യുമര്‍ ഗുഡ്‌സ്) കമ്പനിയായ യൂണിലിവര്‍ കമ്പനിയുടെ ഗ്ലോബല്‍  സീനിയര്‍ വൈസ് പ്രസിഡന്റായ ലീന നായരാണ് മലയാളത്തിന്റെ ഈ അഭിമാനതാരം. മുംബൈ ട്രാന്‍സ് വാറന്റി ഫിനാന്‍സ് സിഇഒ യായ ആലത്തൂര്‍ പുതിയങ്കം അനിതവിഹാറില്‍ കുമാറിന്റെ ഭാര്യയാണ്. ഇന്ത്യയില്‍ നിന്നുള്ള 70 പ്രമുഖ വ്യക്തികള്‍ക്കും കമ്പനി മേലധികാരികള്‍ക്കുമാണ് എലിസബത്ത് രാജ്ഞി വിരുന്നൊരുക്കിയത്. രത്തന്‍ ടാറ്റയും സുരേഷ് ഗോപി എംപി യും വിരുന്നിനെത്തിയവരില്‍ ഉള്‍പ്പെടും. കൊടുങ്ങല്ലൂരില്‍ ജനിച്ച ലീനനായര്‍ പഠിച്ചതും വളര്‍ന്നതും മഹാരാഷ്ട്രയിലെ കോലാപ്പൂരിലാണ്.  ജംഷഡ്പൂര്‍ സേവ്യര്‍ ലേബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് സ്വര്‍ണ്ണമെഡലോടെ എംബിഎ നേടി. 1992ല്‍ ഹിന്ദുസ്ഥാന്‍ യുണിലിവറില്‍ ചേര്‍ന്നു. വൈകാതെ കമ്പനിയില്‍ ആദ്യമായി ഫാക്ടറിയുടെ പൂര്‍ണ്ണ ചുമതല വഹിക്കുന്ന വനിതയായി. വനിതാ പ്രൊഫഷണുകള്‍ക്കായി കരിയര്‍ ബൈ ചോയ്‌സ് അടക്കമുള്ള നിരവധി നൂതനാശയങ്ങള്‍ എച്ച ആര്‍ മേഖലയില്‍ നടപ്പാക്കി. യൂണിലിവര്‍ കമ്പനി ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമായ ആദ്യ വനിതയാണ്.
Next Story

RELATED STORIES

Share it