ernakulam local

ആഘോഷങ്ങളില്‍ മദ്യസല്‍ക്കാരം വേണ്ട : റസിഡന്‍സ് അസോസിയേഷനുകള്‍ രംഗത്തിറങ്ങണമെന്ന് പോലിസ്



വൈപ്പിന്‍: വിവാഹം പോലുള്ള ചടങ്ങുകള്‍ ആഘോഷമാക്കാന്‍ മദ്യം സല്‍ക്കാരം നടത്തുന്നതില്‍ നിന്നും ജനങ്ങള്‍ പിന്മാറണമെന്ന് പോലിസ്. രാത്രികാല അപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ ആവശ്യം. മദ്യമില്ലെങ്കില്‍ ആഘോഷത്തിനു കൊഴുപ്പുണ്ടാകില്ലെന്നും ആളുകളുടെ സഹകരണം കുറയുമെന്നുമൊക്കെയുള്ള വാദഗതിയിലാണ് പലരും ആഘോഷങ്ങളില്‍ മദ്യം വിളമ്പുന്നത്.  ഈ ചിന്താഗതി മാറ്റുകയും വേണം. തിരക്കേറിയ വൈപ്പിന്‍ സംസ്ഥാന പാതയുടെ ഓരത്തുള്ള മദ്യശാലകള്‍ മാറ്റി സ്ഥാപിച്ചതോടെ വൈപ്പിന്‍ മേഖലയില്‍ അപകടങ്ങളും പെറ്റി കേസുകളും ഇപ്പോള്‍ 50 ശതമാനത്തോളം കുറവാണെന്ന് പോലിസ് പറയുന്നു. ഒരു മാസം 60 കേസുകള്‍ വരെ രജിസ്റ്റര്‍ ചെയ്തിരുന്ന പോലിസ് സ്റ്റേഷനില്‍ ഇപ്പോള്‍ 25 കേസ് കഷ്ടിച്ചാണ് രജിസ്റ്റര്‍ ചെയ്യുന്നത്. മറ്റ് സമയങ്ങളിലുള്ള അപകടങ്ങള്‍ കുറഞ്ഞെങ്കിലും അസമയങ്ങളില്‍ സംഭവിക്കുന്ന വാഹനാപകടങ്ങളുടെ എണ്ണത്തിനു ഇപ്പോഴും കുറവ് സംഭവിച്ചിട്ടില്ലെന്നാണ് ഞാറക്കല്‍ എസ്‌ഐ ആര്‍ രഗീഷ്‌കുമാര്‍, മുനമ്പം എസ്‌ഐ ജി അരുണ്‍ എന്നിവര്‍ ചൂണ്ടിക്കാണിക്കുന്നത്.  ആഘോഷങ്ങള്‍ മദ്യരഹിതമാക്കിക്കൊണ്ടുള്ള പുതിയൊരു സംസ്‌കാരം കെട്ടിപ്പടുക്കേണ്ടതിന്റെ ദൗത്യം റസിഡന്‍സ് അസോസിയേഷനുകള്‍ ഏറ്റെടുക്കണമെന്നും പോലിസ് അഭ്യര്‍ഥിച്ചു.
Next Story

RELATED STORIES

Share it