Flash News

ആക്രമിക്കപ്പെട്ട നടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി;നടപടി സിനിമയിലെ പ്രമുഖന് പങ്കുണ്ടെന്ന സൂചനയെ തുടര്‍ന്ന്

ആക്രമിക്കപ്പെട്ട നടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി;നടപടി സിനിമയിലെ പ്രമുഖന് പങ്കുണ്ടെന്ന സൂചനയെ തുടര്‍ന്ന്
X


കൊച്ചി: കൊച്ചിയില്‍ യുവനടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്. സംഭവവുമായി ബന്ധപ്പെട്ട് നടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. എഡിജിപി സന്ധ്യ നേരിട്ടെത്തിയാണ് നടിയുടെ മൊഴി രേഖപ്പെടുത്തിയത്. നടിക്കെതിരായ ആക്രമണത്തിന് പിന്നില്‍ സിനിമാ മേഖലയിലെ ഒരു പ്രമുഖന് പങ്കുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് നടപടി.
നടി ആക്രമിക്കപ്പെട്ടതിന് പിന്നില്‍ സിനിമാ മേഖലയിലെ പ്രമുഖന് പങ്കുണ്ടെന്ന് പള്‍സര്‍ സുനിക്കൊപ്പം ജയിലില്‍ കഴിഞ്ഞിരുന്ന മോഷണക്കേസ് പ്രതി ജിന്‍സ് കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു. ജയിലില്‍ നിന്ന് ഇറങ്ങിയ ജിന്‍സിനെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ ഇക്കാര്യം പറഞ്ഞത്. സിനിമാ മേഖലയിലുള്ള ഒരാളുടെ ഗൂഢാലോചനക്കൊടുവില്‍ നടിയെ ആക്രമിക്കാനുള്ള ക്വട്ടേഷന്‍ ഏറ്റെടുക്കുകയായിരുന്നുവെന്ന് പള്‍സര്‍ സുനി പറഞ്ഞതായാണ് ഇയാള്‍ മൊഴി നല്‍കിയിരുന്നത്.
Next Story

RELATED STORIES

Share it