Flash News

ആക്രമണങ്ങളില്‍ കുറ്റപ്പെടുത്തരുത് : അഫ്ഗാനോട് പാകിസ്താന്‍



ഇസ്‌ലാമാബാദ്: അഫ്ഗാനിലെ ആക്രമണങ്ങളുടെ പേരില്‍ പാകിസ്താനെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന് യുഎന്നിലെ പാക് അംബാസിഡര്‍ മലീഹ ലോധി. കുറ്റപ്പെടുത്തല്‍ അവസാനിപ്പിച്ച് ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്തുന്നതില്‍ ശ്രദ്ധിക്കണമെന്ന് അവര്‍ അഫ്ഗാനോട് ആവശ്യപ്പെട്ടു. ഭീകരവാദം സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ തയ്യാറാണ്. എന്നാല്‍, ഭീകരാക്രമണങ്ങളുടെ പേരില്‍ അയല്‍രാജ്യങ്ങളെ കുറ്റപ്പെടുത്താനാണ് അഫ്ഗാന്‍ ശ്രമിക്കുന്നതെന്നും മലീഹ കുറ്റപ്പെടുത്തി. വോയ്‌സ് ഓഫ് അമേരിക്കയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. അഫ്ഗാനിലെ ആക്രമണങ്ങള്‍ക്കു പിന്നില്‍ ഐഎസ് ആണ്. ഐഎസ് മേഖലയ്ക്കാകെ ഭീഷണിയാണെന്നും അവര്‍ പറഞ്ഞു
Next Story

RELATED STORIES

Share it