Flash News

അഹമ്മദ് പട്ടേലിന് തീവ്രവാദ ബന്ധമുണ്ടെന്ന് ഗുജറാത്ത് മുഖ്യമന്ത്രി

അഹമ്മദ് പട്ടേലിന് തീവ്രവാദ ബന്ധമുണ്ടെന്ന് ഗുജറാത്ത് മുഖ്യമന്ത്രി
X


അഹമ്മദാബാദ്: രാജ്യസഭാ എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അഹമ്മദ് പട്ടേലിന് തീവ്രവാദ ബന്ധമുണ്ടെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി. അഹമ്മദ് പട്ടേലിന് ഐഎസുമായി ബന്ധമുണ്ടെന്നാണ് വിജയ് രൂപാനിയുടെ ആരോപണം. അടുത്തിടെ ഗുജറാത്തില്‍ തീവ്രവാദ ബന്ധം ആരോപിച്ച് അറസ്റ്റിലായ വ്യക്തി അഹമ്മദ് പട്ടേല്‍ ട്രസ്റ്റിയായ ആശുപത്രിയിലെ ജീവനക്കാരനാണ് എന്നതാണ് ഇതിന് തെളിവായി രൂപാനി പറയുന്നത്.  പട്ടേല്‍ നടത്തുന്ന ആശുപത്രിയില്‍ നിന്നാണ് ഇയാളെ പിടികൂടിയതെന്നും ഇത് ഗൗരവമുള്ള വിഷയമാണെന്നും പറഞ്ഞ രൂപാനി, അഹമ്മദ് പട്ടേല്‍ എംപി സ്ഥാനം രാജിവക്കണമെന്നും ആവശ്യപ്പെട്ടു. രൂപാനിക്ക് പിന്തുണമയുമായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറും രംഗത്തെത്തി. അതേസമയം, തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് അഹമ്മദ് പട്ടേല്‍ വ്യക്തമാക്കി. വരാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമോ എന്ന ഭയത്താലാണ് ബിജെപി ഇത്തരം ആരോപണമുന്നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രണ്ടുദിവസം മുന്‍പ് ഐഎസ് ബന്ധം ആരോപിച്ച് എടിഎസ് രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ ഒരാള്‍ സര്‍ദാര്‍ പട്ടേല്‍ ആശുപത്രി ജീവനക്കാരനാണ്. ഈ ആശുപത്രിയുടെ ട്രസ്റ്റിയായിരുന്നു അഹമ്മദ് പട്ടേല്‍. എന്നാല്‍ അദ്ദേഹം ഇതിന് മുന്‍പ് തന്നെ രാജിവച്ചിരുന്നു. എന്നാല്‍ ഇപ്പോഴും പട്ടേലിന് ആശുപത്രിയില്‍ അധികാരമുണ്ടെന്നാണ് രൂപാനിയുടെ ആരോപണം.
Next Story

RELATED STORIES

Share it