World

അഹദ് തമീമിയെ വെടിവയ്ക്കണം: ഇസ്രായേല്‍ എംപി

തെല്‍അവീവ്: ഇസ്രായേലി സൈനികരെ മര്‍ദിച്ചതിന് അറസ്റ്റിലായ കൗമാരക്കാരിയായ ഫലസ്തീന്‍ മനുഷ്യാവകാശ പ്രവര്‍ത്തക അഹദ് തമീമിയെ വെടിവയ്ക്കണമെന്ന് ഇസ്രായേല്‍ എംപി. എന്റെ അഭിപ്രായത്തില്‍ അവളെ വെടിവയ്ക്കണം. ഏറ്റവും ചുരുങ്ങിയത് കാല്‍മുട്ടിനെങ്കിലും. അത് ഭാവിയില്‍ അവളെ വീട്ടുതടങ്കലിലാക്കുമെന്നും വലതുപക്ഷ ജൂയിഷ് ഹോം പാര്‍ട്ടി നേതാവായ ബെസലേല്‍ സ്‌മോറിച്ച് ട്വിറ്ററില്‍ കുറിച്ചു.
ഇസ്രായേല്‍ പാര്‍ലമെന്റിന്റെ ഡെപ്യൂട്ടി സ്പീക്കറാണ് സ്‌മോറിച്ച്. തന്റെ ബന്ധുവിനു നേരെ വെടിയുതിര്‍ത്ത ഇസ്രായേല്‍ സൈനികനെ അടിക്കുന്ന വീഡിയോ പുറത്തായതോടെയാണ്  ഡിസംബറില്‍ തമീമിയെയും മാതാവിനെയും അറസ്റ്റ് ചെയ്തത്.
Next Story

RELATED STORIES

Share it