അസ്‌ലന്‍ ഷാ കപ്പ് ഹോക്കി: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: അടുത്ത മാസം ആറു മുതല്‍ 16 വരെ മലേസ്യയില്‍ നടക്കാനിരിക്കുന്ന സുല്‍ത്താന്‍ അസ്‌ലന്‍ഷാ ഹോക്കി ചാംപ്യന്‍ഷിപ്പിനുള്ള 18 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പരിചയസമ്പന്നനായ സര്‍ദാര്‍ സിങാണ് ടീമിനെ നയിക്കുന്നത്. വൈസ് ക്യാപ്റ്റന്‍ എസ് സുനിലാണ്.
ഇന്ത്യയെക്കുടാതെ കഴിഞ്ഞ ഒളിംപിക്‌സിലെ വെങ്കലമെഡ ല്‍ ജേതാക്കളായ ആസ്‌ത്രേലിയ, ന്യൂസിലന്‍ഡ്, പാകിസ്താ ന്‍, ജപ്പാന്‍, കാനഡ, ആതിഥേയരായ മലേസ്യ എന്നിവരാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. അഞ്ചു തവണ ഇന്ത്യ ഈ ചാംപ്യന്‍ഷിപ്പില്‍ വിജയികളായിട്ടുണ്ട്. 2010ലാണ് ഇന്ത്യ അവസാനമായി കിരീടം കൈക്കലാക്കിയത്.
ഇന്ത്യന്‍ ടീം
ഹര്‍ജ്യോത് സിങ്, അനില്‍ ചിക്തെ, രൂപീന്ദര്‍ പാല്‍സിങ്, ജസ്ജീത് സിങ് കുലാര്‍, കോത്താജിത്ത് സിങ്, സുരേന്ദര്‍ സിങ്, ഹര്‍മന്‍പ്രീത് സിങ്, ദാനിഷ് മുജ്തബ, ചിന്‍ഗ്ലെന്‍സന സിങ്, മന്‍പ്രീത് സിങ്, സര്‍ദാര്‍ സിങ്, എസ് കെ ഉത്തപ്പ, ഹര്‍ജീത് സിങ്, തല്‍വീന്ദര്‍ സിങ്, മന്‍ദീപ് സിങ്, എസ് വി സുനില്‍, രമണ്‍ദീപ് സിങ്, നിക്കിന്‍ തിമ്മയ്യ.
Next Story

RELATED STORIES

Share it