Sports

അസ്‌ലന്‍ഷാ ഹോക്കി: കിരീടപ്പോരില്‍ ഇന്ത്യ തകര്‍ന്നു; ഇന്ത്യയെ 0-4ന് തോല്‍പിച്ച് ആസ്‌ത്രേലിയക്ക് കിരീടം

അസ്‌ലന്‍ഷാ ഹോക്കി: കിരീടപ്പോരില്‍ ഇന്ത്യ  തകര്‍ന്നു; ഇന്ത്യയെ 0-4ന് തോല്‍പിച്ച് ആസ്‌ത്രേലിയക്ക് കിരീടം
X
india-1460785548-800

[related]

ഇപോ: 25ാമത് സുല്‍ത്താന്‍ അസ്‌ലന്‍ഷാ കപ്പ് ഹോക്കി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ മുന്‍ ചാംപ്യന്‍മാരായ ഇന്ത്യക്ക് തോല്‍വി. ടൂര്‍ണമെന്റില്‍ അപരാജിത കുതിപ്പ് നടത്തിയ ആസ്‌ത്രേലിയയാണ് ഫൈനലില്‍ ഇന്ത്യയെ തരിപ്പണമാക്കിയത്. മറുപടിയില്ലാത്ത നാലു ഗോളുകള്‍ക്കായിരുന്നു ഓസീസിന്റെ വിജയം.
ഇരട്ട ഗോള്‍ വീതം നേടിയ തോമസ് വില്ല്യം ക്രെയ്ഗും മാറ്റ് ഗോഡസുമാണ് ഇന്ത്യന്‍ കിരീട പ്രതീക്ഷയ്ക്കു മേല്‍ ആഞ്ഞടിച്ചത്. ക്രെയ്ഗ് 25, 35 മിനിറ്റുകളില്‍ ലക്ഷ്യം കണ്ടപ്പോള്‍ 43, 57 മിനിറ്റുകളില്‍ നിറയൊഴിച്ച് ഗോഡസ് ഇന്ത്യന്‍ പതനം പൂര്‍ത്തിയാക്കുകയായിരുന്നു.
ടൂര്‍ണമെന്റില്‍ ഇത് രണ്ടാം തവണയാണ് ഇന്ത്യ ഓസീസിന് മുന്നില്‍ അടിപതറുന്നത്. നേരത്തെ ഗ്രൂപ്പ്ഘട്ടത്തിലും ഇന്ത്യ ഓസീസിനോട് 1-5ന് തകര്‍ന്നടിഞ്ഞിരുന്നു. ടൂര്‍ണമെന്റില്‍ കളിച്ച ഏഴു മല്‍സരങ്ങളിലും വെന്നിക്കൊടി നാട്ടിയാണ് ഓസീസ് അസ്‌ലന്‍ഷാ കപ്പില്‍ ഒമ്പതാം തവണയും മുത്തമിട്ടത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയ ടീമും ഓസീസാണ്. അഞ്ച് തവണ ചാംപ്യന്‍മാരായ ഇന്ത്യയാണ് ഓസീസിന് പിറകിലായി രണ്ടാം സ്ഥാനത്ത്.
ടൂര്‍ണമെന്റിലെ മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള പോരാട്ടത്തില്‍ മുന്‍ ചാംപ്യന്‍മാരായ ന്യൂസിലന്‍ഡ് ആതിഥേയരായ മലേസ്യയെ പരാജയപ്പെടുത്തി. നിശ്ചിത സമയത്ത് 3-3ന് പിരിഞ്ഞതിനെ തുടര്‍ന്ന് പെനാല്‍റ്റിയിലൂടെയാണ് വിജയികളെ കണ്ടെത്തിയത്. പെനാല്‍റ്റിയില്‍ 5-4നായിരുന്നു ന്യൂസിലന്‍ഡിന്റെ ജയം. അഞ്ചാം സ്ഥാനക്കാര്‍ക്കായുള്ള മല്‍സരത്തില്‍ പാകിസ്താന്‍ 3-1ന് കാനഡയെ തോല്‍പ്പിച്ചു.

hockey-india-
Next Story

RELATED STORIES

Share it