അശ്ലീല പ്രചാരണങ്ങള്‍ക്കെതിരേ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം: എയ്ഡ്‌സ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി മലപ്പുറത്ത് നടത്തിയ ഫഌഷ് മോബില്‍ മഫ്ത ധരിച്ച് പങ്കെടുത്ത വിദ്യാര്‍ഥിനികള്‍ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ അശ്ലീല പ്രചാരണം നടത്തിയ സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കുറ്റക്കാര്‍ക്കെതിരേ അടിയന്തര നിയമനടപടി സ്വീകരിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലിസ് സൈബര്‍ സെല്ലിന് ചെയര്‍പേഴ്‌സണ്‍ എം സി ജോസഫൈന്‍ നിര്‍ദേശം നല്‍കി. പെണ്‍കുട്ടികളുടെ അന്തസ്സിന് പോറലേല്‍പിക്കുന്ന പ്രചാരണങ്ങള്‍ സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് കമ്മീഷന്‍ അധ്യക്ഷ അഭിപ്രായപ്പെട്ടു. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എം സി ജോസഫൈന്‍ മുന്നറിയിപ്പ് നല്‍കി.
Next Story

RELATED STORIES

Share it