അവധിദിനത്തില്‍ പോളിങ്: കോണ്‍ഗ്രസ്സിനും ബിജെപിക്കും ആശങ്ക; പരാതിയില്ലെന്ന് ജെഡിഎസ്

ബംഗളൂരു: രണ്ടാം ശനിയാഴ്ചയായ മെയ് 12ന് നടക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടിങ് കുറയുമെന്നു കോണ്‍ഗ്രസ്സും ബിജെപിയും. എന്നാല്‍, തിയ്യതി മാറ്റില്ലെന്നു സംസ്ഥാന അഡീഷനല്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ കെ ജി ജഗദീഷ വ്യക്തമാക്കി.
എല്ലാ സര്‍ക്കാര്‍ ഓഫിസുകളും ഐടി കമ്പനികള്‍ ഉള്‍പ്പെടെ നിരവധി സ്വകാര്യ സ്ഥാപനങ്ങളും അവധിയാണ് ശനിയാഴ്ച. ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്കും ഐടി പ്രഫഷനലുകള്‍ക്കും വേതനത്തോടെയുള്ള അവധി ലഭിക്കുന്നതിനാല്‍ വാരാന്ത്യത്തേക്കാള്‍ വോട്ടെടുപ്പ് നല്ലത് പ്രവൃത്തി ദിനത്തിലായിരുന്നുവെന്നു ബിജെപി വക്താവ് വാമനാചാര്യ പറഞ്ഞു.
രണ്ടര ലക്ഷത്തോളം ഐടി പ്രഫഷനലുകള്‍ ബംഗളൂരുവിലുണ്ട്. ഇതേ ആശങ്ക കോണ്‍ഗ്രസ് പ്രദേശ് വൈസ് പ്രസിഡന്റ് ബി കെ ചന്ദ്രശേഖറും പങ്കുവച്ചു. എല്ലാ കക്ഷികളോടും ആലോചിച്ച ശേഷമാണ് കമ്മീഷന്‍ തിയ്യതി നിശ്ചയിച്ചതെന്നും പരാതിക്ക് അടിസ്ഥാനമില്ലെന്നും ജെഡിഎ വക്താവ് രമേശ് ബാബു പറഞ്ഞു. തിയ്യതിക്കും ദിവസത്തിനും പ്രത്യേക പ്രാധാന്യമില്ലെന്നും ഞായറാഴ്ചകളിലും വോട്ടെടുപ്പ് നടന്നതായും പ്രമുഖ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it