Flash News

അഴീക്കോട് ധനേഷ് വധം :ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം കഠിനതടവ്

അഴീക്കോട് ധനേഷ് വധം :ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം കഠിനതടവ്
X
തലശ്ശേരി: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരുന്ന അഴീക്കോട് മീന്‍കുന്നിലെ ധനേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം കഠിനതടവ്. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.



കേസിലെ രണ്ടാംപ്രതിയായ അഴീക്കോട് ആറാങ്കോട്ടം മുടത്തില്‍ പാറയില്‍ ഹൗസില്‍ എം പി പ്രജില്‍ (32), മൂന്നാംപ്രതി അഴീക്കോട് മന്ദരേപീടിക മുണ്ടച്ചാലി ഹൗസില്‍ എം വിജിത്ത് (32) എന്നിവരെയാണ് കോടതി ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചത്. 30000 രൂപ വീതം പിഴയടക്കാനും കോടതി ഉത്തരവായി. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കണം. പിഴ തുക ധനേഷിന്റെ പിതാവിന് നല്‍കാനും കോടതി ഉത്തരവായി. കേസിലെ മറ്റ് പ്രതികളായ 7 ആര്‍എസ്എസ് പ്രവര്‍ത്തകരെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു.
2008 ജനുവരി 12നാണ് ഡിവൈഎഫ്‌ഐ മീന്‍കുന്ന് യൂണിറ്റ് പ്രസിഡന്റായിരുന്ന ധനേഷ് കൊല്ലപ്പെട്ടത്. രാത്രി ബൈക്കില്‍ സുഹൃത്തിനൊപ്പം വീട്ടിലേക്ക് പോകവെ മുച്ചിറിയന്‍കാവിനടുത്തുവെച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
Next Story

RELATED STORIES

Share it