kozhikode local

അഴിയൂരിലെ വൈദ്യുതി മുടക്കം: എസ്ഡിപിഐ ധര്‍ണ ഇന്ന്

വടകര: വൈദ്യുതി മുടക്കം പതിവായ അഴിയൂരില്‍ കെഎസ്ഇബി അധികൃതര്‍ക്കെതിരേ പ്രതിഷേധം തുടരുന്നു. അഴിയൂര്‍ സെക്ഷന്‍ ഓഫിസിന് പുതിയ ഫീഡര്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് പ്രതിഷേധ ധര്‍ണ നടക്കും. രാ€വിലെ 10 മണിക്ക് മുക്കാളിയിലെ കെഎസ്ഇബി ഓഫിസിന് മുന്നിലാണ് ധര്‍ണ. അഴിയൂരില്‍ സ്വന്തമായി ഫീഡര്‍ ഇല്ലാത്തതാണ് സ്ഥിരമായി വൈദ്യുതി മുടക്കത്തിന് കാരണം. മുട്ടുങ്ങല്‍ സെക്ഷനില്‍ നിന്ന് വിഭജിച്ച് അഴിയൂര്‍ അഴിയൂരിലെ
വൈദ്യുതി മുടക്കം: എസ്ഡിപിഐ
ധര്‍ണ ഇന്ന്
വടകര: വൈദ്യുതി മുടക്കം പസെക്ഷന്‍ നിലവില്‍ വന്നപ്പോള്‍ തന്നെ പുതിയ ഫീഡര്‍ വേണമെന്ന ആവശ്യം ഉയര്‍ന്ന് വന്നിരുന്നു.
എന്നാല്‍ നടപടിക്രമങ്ങള്‍ മുന്നോട്ട് പോയില്ല. ഇപ്പോള്‍ ഓര്‍ക്കാട്ടേരി, മുട്ടുങ്ങല്‍ ഫീഡറുകളില്‍ നിന്നാണ് അഴിയൂരില്‍ വൈദ്യുതി ലഭിക്കുന്നത്. ഇത് കാരണം ഈ പ്രദേശങ്ങളിലെവിടെയും എന്തെങ്കിലും തടസമുണ്ടായാല്‍ അഴിയൂരിലും വൈദ്യുതി മുടങ്ങുന്ന അവസ്ഥയാണ്. പുതിയ ഫീഡര്‍ മാത്രമാണ് ഇതിന് പരിഹാരമായുള്ളത്. പ്രതിഷേധ ധര്‍ണ എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് സാലിം അഴിയൂര്‍ ഉദ്ഘാടനം ചെയ്യും. ഷംസീര്‍ ചോമ്പാല, സൈനുദ്ധീന്‍ എകെ, വാര്‍ഡ് മെമ്പര്‍ സാഹിര്‍ പുനത്തില്‍ സംബന്ധിക്കും.
Next Story

RELATED STORIES

Share it