അഴിമതി: കേരളം മൂന്നാമത്‌

ന്യൂഡല്‍ഹി: അഴിമതി കേസുകളുടെ എണ്ണത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും മഹാരാഷ്ട്ര ഒന്നാം സ്ഥാനത്ത്. നാഷനല്‍ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ (എന്‍സിആര്‍ബി) കണക്ക് അനുസരിച്ച് പട്ടികയില്‍ മൂന്നാമതാണ് കേരളത്തിന്റെ സ്ഥാനം. 2014 മുതല്‍ 2016വരെയുള്ള അഴിമതി കേസുകളുടെ കണക്കാണ് ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ പുറത്തുവിട്ടിരിക്കുന്നത്. അഴിമതിയുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് ഒഡീഷയാണ്. 2016ല്‍ കേരളത്തില്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടത് ഒരു ഉദ്യോഗസ്ഥന്‍ മാത്രമാണ്. എന്നാല്‍, നിരവധി കേസുകള്‍ തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുകയാണെന്നും എന്‍സിആര്‍ബിയുടെ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. 2016ല്‍ 430 കേസുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒന്നാം സ്ഥാനത്തുള്ള മഹാരാഷ്ട്രയില്‍ ഇക്കാലയളവില്‍ 1016 കേസുകളും രണ്ടാം സ്ഥാനത്തുള്ള ഒഡീഷയില്‍ 569 അഴിമതി കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മധ്യപ്രദേശ് (402), രാജസ്ഥാന്‍ (387) നാലും അഞ്ചും സ്ഥാനത്തായുണ്ട്. 2014 മുതല്‍ മഹാരാഷ്ട്രയാണ് അഴിമതിയില്‍ ഒന്നാംസ്ഥാനത്ത് തുടരുന്നത്. 2014ല്‍ 1316 കേസും 2015ല്‍ 1279 അഴിമതി കേസുമാണ് മഹാരാഷ്ട്രയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേരളത്തില്‍ 2017 ജനുവരി മുതല്‍ ഇതുവരെ 135 അഴിമതി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലാണ് ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്നത്. ഏറ്റവും കുറവ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി - ഐടി വകുപ്പിലാണെന്നും വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ സര്‍വേ കണ്ടെത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it