Fortnightly

അലി ഇസ്സത്ത് ബെഗോവിച്ച്

ചരിത്രം/അബ്ദുല്‍കരീം എ.






എഴുത്തുകാരന്‍, അഭിഭാഷകന്‍, സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തകന്‍, തത്വജ്ഞാനി എന്നീ നിലകളിലെല്ലാം പ്രസിദ്ധനായ വ്യക്തിത്വമാണ് അലി ഇസ്സത്ത് ബെഗോവിച്ച്. ഇസ്‌ലാമിക പ്രഖ്യാപനം, ഇസ്‌ലാം പടിഞ്ഞാറിനും കിഴക്കിനും ഇടയില്‍'തുടങ്ങിയ പ്രശസ്തങ്ങളായ നിരവധി ഗ്രന്ഥങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. 1990 ല്‍ ബെഗോവിച്ച് ബോസ്‌നിയ-ഹെര്‍സെഗോവിന റിപ്പബ്ലിക്കിന്റെ ആദ്യത്തെ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു.
1925 ഓഗസ്റ്റ് 8ന് ഉത്തര ബോസ്‌നിയയിലെ ബൊസാന്‍കി നഗരത്തില്‍ ജനിച്ചു. അദ്ദേഹത്തിന്റെ പിതാവ് മുസ്തഫ ഇസ്സത്ത് ബെഗോവിച്ച് ഒന്നാം ലോക മഹായുദ്ധത്തില്‍ ആസ്‌ട്രോ ഹംഗറി മുന്നണിക്കുവേണ്ടി പൊരുതിയിരുന്നു. 1970 ല്‍ ബെഗോവിച്ചിന്റെ ഇസ്‌ലാമിക് പ്രഖ്യാപനം എന്ന കൃതി പ്രസിദ്ധീകൃതമായി. ഇസ്‌ലാം, സമൂഹം, രാഷ്ട്രം എന്നിവ തമ്മിലുള്ള ബന്ധങ്ങളെ കുറിച്ചുള്ള ബെഗോവിച്ചിന്റെ കാഴ്ചപ്പാടുകളായിരുന്നു കൃതിയുടെ ഉള്ളടക്കം. ബോസ്‌നിയയില്‍ ഇസ്‌ലാമിക നിയമം കൊണ്ടുവരാനാണ് ബെഗോവിച്ച് ശ്രമിക്കുന്നതെന്ന് ആരോപിച്ച് അധികാരികള്‍ പുസ്തകം നിരോധിച്ചു. 1983 ല്‍ മുസ്‌ലിം ദേശീയത പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് 14 വര്‍ഷത്തെ തടവ് ശിക്ഷക്ക് വിധിച്ചു. ആംനസ്റ്റി ഇന്റര്‍നാഷണല്‍, ഹെല്‍സിങ്കി വാച്ച് തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങളിലടക്കമുള്ള മനുഷ്യാവകാശ സംഘടനകളുടെ ശക്തമായ വിമര്‍ശനം മൂലം 5 വര്‍ത്തിനുശേഷം അദ്ദേഹത്തെ വിട്ടയക്കേണ്ടിവന്നു. എണ്‍പതുകളുടെ അവസാനത്തില്‍ മറ്റു ബോസ്‌നിയന്‍ സാമൂഹിക പ്രവര്‍ത്തകരുമായി ചേര്‍ന്നുപാര്‍ട്ടി ഓഫ് ഡെമോക്രാറ്റിക് ആക്ഷന്‍ രൂപീകരിച്ചു. തുടര്‍ന്നുള്ള തിരഞ്ഞെടുപ്പില്‍ ബെഗോവിച്ച് ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു. 90 മുതല്‍ 96 വരെ അദ്ദേഹം ആ പദവിയില്‍ തുടര്‍ന്നു.
ഹൃദയസംബന്ധ രോഗത്താല്‍ 2003 ഒക്ടോബര്‍ 19ന് അന്തരിച്ചു. അദ്ദേഹത്തിന്റെ മകന്‍ ബകിര്‍ ബോസ്‌നിയന്‍ രാഷ്ട്രീയത്തിലെ സജീവസാന്നിധ്യമാണ്.
Next Story

RELATED STORIES

Share it